1 GBP = 104.06

നടിയെ ആക്രമിക്കുന്നതിന് മുമ്പ് പള്‍സര്‍ സുനി നിരന്തരം വിളിച്ചത് അപ്പുണ്ണിയുമായി അടുപ്പമുള്ളവരെ

നടിയെ ആക്രമിക്കുന്നതിന് മുമ്പ് പള്‍സര്‍ സുനി നിരന്തരം വിളിച്ചത് അപ്പുണ്ണിയുമായി അടുപ്പമുള്ളവരെ

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍, നടിയെ അതിക്രമത്തിന് ഇരയാക്കുന്നതിനു മുന്‍പ് നിരന്തരം വിളിച്ചിരുന്ന നാലു ഫോണ്‍നമ്പറുകള്‍ പൊലീസ് കണ്ടെത്തി.

പള്‍സര്‍ സുനി വിളിച്ചതിനു തൊട്ടുപിന്നാലെ ഈ നമ്പറുകളില്‍നിന്നു ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ ഫോണിലേക്കു കോള്‍ പോയതായും പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്പുണ്ണിയുടെ നമ്പറിലേക്ക് വന്ന നമ്പറുകളിലേക്ക് അപ്പുണ്ണി തിരിച്ചുവിളിച്ചതായും വ്യക്തമായിട്ടുണ്ട്.

അതേസമയം, തിരിച്ചു വിളിച്ചതു താനല്ലെന്നും ദിലീപ് ആണെന്നും അപ്പുണ്ണി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണു വിവരം. നടിയെ ആക്രമിക്കുന്നതിന് മുന്‍പ് സുനി നിരന്തരം ബന്ധപ്പെട്ടത് അപ്പുണ്ണിയുടെ അടുപ്പക്കാരായവരുടെ നമ്പറുകളിലേക്കാണെന്നതും കേസില്‍ കൂടുതല്‍ ബലപ്പെട്ട തെളിവാണ്.

അതേസമയം, ഈ നാലു നമ്പറുകള്‍ ഏതൊക്കെയാണെന്ന് അറിയില്ലെന്നാണ് അപ്പുണ്ണി മൊഴി നല്‍കിയിരിക്കുന്നത്. നമ്പറുകളുടെ ഉടമസ്ഥരെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more