1 GBP = 104.17

പുലിമുരുകന് ഗിന്നസ് റെക്കോര്‍ഡ്

പുലിമുരുകന് ഗിന്നസ് റെക്കോര്‍ഡ്

റെക്കോര്‍ഡുകള്‍ തകര്‍ത്തുവാരി പ്രേക്ഷക മനസ്സുകളെ പിടിച്ചിരുത്തിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ഗിന്നസ് റെക്കോര്‍ഡ്. ഇരുപതിനായിരത്തിലധികം പ്രേക്ഷകര്‍ ഒരുമിച്ച് കാണുന്ന ത്രിഡി ചിത്രം എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള ശ്രമമാണ് വിജയിച്ചത്. ഇരുപതിനായിരത്തിലധികം പ്രേക്ഷകര്‍ ഒരുമിച്ച് കാണുന്ന ത്രിഡി ചിത്രം അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രദര്‍ശിപ്പിച്ചു.

ഇന്നലെ വൈകിട്ട് അഞ്ച് മണിക്കായിരുന്നു പ്രദര്‍ശനം. പ്രവേശനം സൗജന്യപാസുകള്‍ വഴി നിയന്ത്രിച്ചിരുന്നു. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ പ്രേക്ഷകരോടൊപ്പം ത്രിഡി ചിത്രം കാണാനെത്തിയിരുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതരും ഇതിനായി സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു.

യുക്മ ന്യൂസ് ടീം അംഗവും ബെറ്റര്‍ ഫ്രെയിംസ് ഫോട്ടോ ഗ്രാഫറുമായ രാജേഷ് നടേപ്പള്ളിയും സംഘവും പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more