പുലിമുരുകന്‍ 100 കോടി ക്ലബ്ബിലെത്തി, ആദ്യമായി 100 കോടി വാരുന്ന മലയാള സിനിമ


പുലിമുരുകന്‍ 100 കോടി ക്ലബ്ബിലെത്തി, ആദ്യമായി 100 കോടി വാരുന്ന മലയാള സിനിമ

മലയാള സിനിമയില്‍ ആദ്യമായി ഒരു ചിത്രം നൂറുകോടി ക്ലബ്ബിലെത്തി. റീലീസ് ചെയ്ത് ഒരു മാസത്തിനുള്ളിലാണ് സിനിമ 100 കോടി തികച്ചിരിക്കുന്നത്. ഒക്ടോബര്‍ 7നായിരുന്നു ചിത്രത്തിന്റെ റിലീസ്.

കേരളത്തില്‍ നിന്ന് മാത്രം ചിത്രം 65 കോടി രൂപ സമ്പാദിച്ചു. യുഎഇ യില്‍ നിന്ന് മൂന്ന് ദിവസം കൊണ്ട പതിനഞ്ച് കോടി രൂപയും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ കളക്ഷനും ഓവര്‍സീസ്, റീമേക്ക്, സാറ്റലൈറ്റ് എന്നിവയില്‍ നിന്ന് 15 കോടിയ്ക്ക് മേലെയും ചിത്രം സ്വന്തമാക്കി.

ഏറ്റവും വേഗം 50 കോടി കളക്ട് ചെയ്യുന്ന ചിത്രമെന്ന റിക്കോര്‍ഡും പുലിമുരുകനാണ്. 25 ദിവസം കൊണ്ടാണ് ചിത്രം 50 കോടി കളക്ട് ചെയ്തത്. 25 കോടി രൂപ ചെലവിട്ട് ടോമിച്ചന്‍ മുളക്പാടം നിര്‍മ്മിച്ച ചിത്രം വൈശാഖാണ് സംവിധാനം ചെയ്തത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി 325 സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്തത്.

ചിത്രം നൂറ്‌കോടി ക്ലബ്ബിലെത്തിച്ചതിന് ആരാധകര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും മോഹന്‍ലാല്‍ നന്ദി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ തന്റെ നന്ദി അറിയിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317