1 GBP = 103.90

പി.എൻ.ബി മോഡൽ തട്ടിപ്പ് കൂടുതൽ ബാങ്കുകളിൽ നടന്നതായി റിപ്പോർട്ട്

പി.എൻ.ബി മോഡൽ തട്ടിപ്പ് കൂടുതൽ ബാങ്കുകളിൽ നടന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും രത്നവ്യാപാരിയായ നീരവ് മോദി 11.400 കോടി തട്ടിയെടുത്ത വാർത്ത പുറത്ത് വന്നതിന് പിന്നാലെ കൂടുതൽ ബാങ്കുകളിൽ ഇത്തരത്തിൽ തട്ടിപ്പുകൾ നടന്നതായി റിപ്പോർട്ട്. ചെന്നെെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറ്റി യൂണിയൻ ബാങ്കിൽ സമാനമായ തട്ടിപ്പ് നടന്നതായാണ് റിപ്പോർട്ടുകൾ. 12.8 കോടിയുടെ തട്ടിപ്പാണ് ഇവിടെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്നത് പോലെ നേരിട്ടുള്ള പിൻവലിക്കൽ ഒന്നും ഇവിടെയും രേഖപ്പെടുത്തിയിട്ടില്ല. ‘സ്വിഫ്‌റ്റ് പ്ലാറ്റ്ഫോം’ വഴിയാണ് ഇടപാടുകൾ നടന്നിട്ടുള്ളത്.
ഫെബ്രുവരി ഏഴിനാണ് ബാങ്കിൽ ഇത്തരത്തിൽ വ്യാജ ഇടപാട് നടന്നതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ഇതിനെ തുടർന്ന് ജാമ്യചീട്ടിന്റെ അടിസ്ഥാനത്തിൽ പണം നൽകരുതെന്ന് തങ്ങളുടെ അനുബന്ധ ബാങ്കിനോട് ആവശ്യപ്പെടുകയായിരുന്നെന്നും സിറ്റി യൂണിയൻ ബാങ്ക് അറിയിച്ചു.

തട്ടിപ്പ് നടന്നത് മനസിലായതിന് പിന്നാലെ മൂന്ന് ഇടപാടുകളിൽ ഒന്ന് ബ്ലോക്ക് ചെയ്‌തു. ന്യൂയോർക്കിലെ സ്‌റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ നിന്ന് ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബാങ്കിലേക്ക് അയച്ച അഞ്ച് ലക്ഷം ഡോളറിന്റെ ഇടപാടാണ് റദ്ദാക്കിയതെന്നും സിറ്റി യൂണിയൻ ബാങ്ക് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more