1 GBP = 103.84
breaking news

റാങ്ക് ലിസ്റ്റിന്റെ കഥ കഴിയുന്നു; കാലാവധി നീട്ടാന്‍ മന്ത്രിസഭായോഗം പി.എസ്.സിയോട് ശുപാര്‍ശ ചെയ്തില്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ പെരുവഴിയില്‍…

റാങ്ക് ലിസ്റ്റിന്റെ കഥ കഴിയുന്നു; കാലാവധി നീട്ടാന്‍ മന്ത്രിസഭായോഗം പി.എസ്.സിയോട് ശുപാര്‍ശ ചെയ്തില്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ പെരുവഴിയില്‍…

തിരുവനന്തപുരം: പൊതുമേഖലാ, ബോര്‍ഡ്, കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ്, കാഷ്യര്‍ നിയമനത്തിനുള്ള പി.എസ് .സി റാങ്ക് ലിസ്റ്രിന്റെ കാലാവധി നാളെ തീരും. ഉദ്യോഗാര്‍ത്ഥികള്‍ വഴിയാധാരമാകും. ഇനിയൊരുപി .എസ്. സി പരീക്ഷയെഴുതാന്‍ പ്രായപരിധി കഴിഞ്ഞവരാണ് ഇവരിലേറെയും.
മൂന്ന് കൊല്ലം മുമ്പിറങ്ങിയ 12,350പേരടങ്ങിയ ലിസ്റ്റില്‍നിന്ന് ഇതുവരെ 2345 പേര്‍ക്കാണ് നിയമന ശുപാര്‍ശ ലഭിച്ചത്. എന്നാല്‍, മുന്‍ ലിസ്റ്റിലെ ഭൂരിഭാഗം പേര്‍ക്കും ജോലി കിട്ടിയിരുന്നു . ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഹൈക്കോടതി മൂന്ന് തവണ ഉത്തരവിട്ടിട്ടും ഫലിച്ചി ല്ല. 580 ഒഴിവുണ്ടെന്ന് കെ .എസ് .ഇ .ബി കോടതിയെ അറിയിച്ചതാണ്. പക്ഷേ ഒന്ന് പോലും റിപ്പോര്‍ട്ടുചെയ്തില്ല.ഇനി റിപ്പോര്‍ട്ടുചെയ്താല്‍ തന്നെ, റാങ്ക് ലിസ്റ്രിന്റെ കാലാവധി നീട്ടിയില്ലങ്കില്‍ ഇതിലുണ്ടാകുന്ന എന്‍. ജെ .ഡി ഒഴിവുകളുടെ ആനുകൂല്യം കിട്ടില്ല.

ലിസ്റ്റിന്റെ കാലാവധി നാല് മാസം നീട്ടാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. കെ .എസ് .ഇ . ബി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലന്ന് മുഖ്യമന്ത്രി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റിവ് വിജിലന്‍സ് വിഭാഗവും കണ്ടെത്തിയിരുന്നു .അടുത്ത റിവ്യൂവിനുശേഷം ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യുമെന്നാണ് കെ. എസ് .എഫ് .ഇ പറയുന്നത്. പക്ഷേ അടുത്ത റിവ്യൂ കഴിയുമ്പോഴേക്ക് റാങ്ക് ലിസ്റ്രുണ്ടാവില്ല.

കെ. എസ് .എഫ് .ഇയ്ക്കും മറ്റും നിയമനത്തിന് റാങ്ക് പട്ടികയില്ലെന്ന അവസ്ഥയുമുണ്ടാകും. കമ്പനി കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്,കാഷ്യര്‍ നിയമനത്തിനായി പി .എസ്. സി. പുതിയ അപേക്ഷ വിളിച്ചിട്ടില്ല.അപേക്ഷ ക്ഷണിച്ചാല്‍തന്നെ പരീക്ഷ നടത്തി പുതിയ ലിസ്റ്റിടാന്‍ ഒരു വര്‍ഷത്തിലധികമെടുക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more