1 GBP = 103.96

വീടുവിലയിൽ ഗണ്യമായ കുറവ്; ശരാശരി 25000 പൗണ്ട് ഡിസ്‌കൗണ്ട് നൽകിയാണ് മൂന്നിലൊന്ന് വീടുകളും വില്പന നടക്കുന്നതെന്ന് റിപ്പോർട്ട്

വീടുവിലയിൽ ഗണ്യമായ കുറവ്; ശരാശരി 25000 പൗണ്ട് ഡിസ്‌കൗണ്ട് നൽകിയാണ് മൂന്നിലൊന്ന് വീടുകളും വില്പന നടക്കുന്നതെന്ന് റിപ്പോർട്ട്

ലണ്ടൻ: ഇടക്ക് പ്രതിസന്ധിയിലായിരുന്ന പ്രോപ്പർട്ടി ബിസിനെസ്സ് ശക്തമായി തിരിച്ച് വരവിന്റെ പാതയിലാണെങ്കിലും പലയിടങ്ങളിലും വില്പന നടക്കുന്നത് വലിയൊരു ശതമാനം ഡിസ്‌കൗണ്ട് നൽകിയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലണ്ടൻ ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും തുകയിൽ കാര്യമായ കുറവ് വരുത്തിയാണ് വില്പന നടക്കുന്നത്. പ്രോപ്പർട്ടി വെബ് സൈറ്റായ സൂപ്ല വില്പനക്ക് വന്ന 35 ശതമാനത്തോളം വീടുകളിൽ നടത്തിയ പഠനത്തിൽ നവംബറിൽ ശരാശരി 25,562 പൗണ്ട് ഡിസ്‌കൗണ്ട് നൽകിയാണ് വില്പന നടന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്.

പ്രോപ്പർട്ടി മാർക്കറ്റിൽ ഏറ്റവുമധികം ബുദ്ധിമുട്ട് നേരിടുന്ന ലണ്ടൻ സൗത്ത് ഈസ്റ്റ് പ്രദേശങ്ങളിലാണ് ഏറ്റവുമധികം കിഴിവ് നല്കേണ്ടി വന്നത്. ഇത് കൂടാതെ കാംബെർലി, കിങ്സ്റ്റൻ അപ്പോൺ തേംസ്, വാറ്റ്‌ഫോഡ്, മിറ്റ്ചാം, റിച്ച്മണ്ട്, സറേയുടെ ഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങളാണ് ഇത് പോലെ പ്രശനങ്ങൾ നേരിടുന്നത്.

കഴിഞ്ഞ ജൂലായിൽ 740 പൗണ്ട് മാത്രം ശരാശരി കിഴിവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് 25000 പൗണ്ടിലേക്കുള്ള കുതിച്ച് ചാട്ടം. റിച്ച്മണ്ടിലാണ് ഏറ്റവുമധികം വിലക്കിഴിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more