“ഞാന്‍ പ്രധാനമന്ത്രിയയേയും ധനമന്ത്രിയേയയും വിശ്വസിച്ചു, എന്നാല്‍ അവര്‍ വാക്ക് മാറ്റി’ – അസാധുവായ നോട്ടുകള്‍ മാറ്റി നല്‍കാന്‍ നല്‍കിയ വിശദീകരണം വൈറലാകുന്നു


“ഞാന്‍ പ്രധാനമന്ത്രിയയേയും ധനമന്ത്രിയേയയും വിശ്വസിച്ചു, എന്നാല്‍ അവര്‍ വാക്ക് മാറ്റി’ – അസാധുവായ നോട്ടുകള്‍ മാറ്റി നല്‍കാന്‍ നല്‍കിയ വിശദീകരണം വൈറലാകുന്നു

അസാധുവാക്കിയ നോട്ടുകള്‍ മാറ്റി നല്‍കാന്‍ രണ്ട് ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിശദീകരണം നല്‍കണമെന്ന നിബന്ധന വന്നതോടെ ബാങ്കില്‍ പൊഫ. രാംകുമാര്‍ നല്‍കിയ വിശദീകരണം വൈറലാകുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവും മുംബൈ സ്‌കൂള്‍ ാേഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസില്‍ പ്രൊഫസറും ഡീനുമായ ആര്‍. രാംകുമാര്‍ അസാധുവാക്കിയ നോട്ട് തിരിച്ച് നല്‍കുന്നതിന് നല്‍കിയ വിശദീകരണമാണ് സമുഹമാധ്യമങ്ങൡ വൈറലാകുന്നത്.

“ഞാന്‍ എന്റെ പ്രധാനമന്ത്രിയുടേയും ധനമന്ത്രിയുടേയും വാക്കുകള്‍ വിശ്വസിച്ചിരുന്നു. എനിക്ക് 30-12-16 വരെ പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ സമയം ഉണ്ട് എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ അവരുടെ അഭിപ്രായം മാറ്റി” എന്നാണ് പ്രൊഫ. രാം കുമാര്‍ ഇംഗ്ലീഷില്‍ വിശദീകരണം നല്‍കിയത്. കാരണം എഴുതിയതിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പ്രൊഫ. രാം കുമാര്‍ തന്നെയാണ് ഷെയര്‍ ചെയ്തത്. പ്രൊഫ. രാം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ഷെയര്‍ ചെയ്തതോടെയാണ് വൈറലായത്.

പ്രൊഫ. രാം കുമാറിന്റ വിശദീകരണം കണ്ട് കാഷ്യര്‍ കാരണം മറ്റെന്തെങ്കിലും മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കള്ളം പറയില്ലെന്നായിരുന്നു രാം കുമാറിന്റെ നിലപാട്. ഒടുവില്‍ ഗത്യന്തരമില്ലാതെ രാം കുമാറിന്റെ നോട്ടുകള്‍ ബാങ്ക് സ്വീകരിക്കുകയായിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 469