1 GBP = 103.87
breaking news

കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ മാതാപിതാക്കൾ അല്പം ശ്രദ്ധ ചെലുത്തുന്നത് നല്ലതാ; സീരിയൽസും ചിക്കൻ നജറ്റ്സും ഉൾപ്പെടയുള്ള സംസ്കരിച്ച ഭക്ഷണ പദാർത്‌ഥങ്ങൾ ക്യാൻസറിന് കാരണമാവുന്നുവെന്ന് പഠനങ്ങൾ

കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ മാതാപിതാക്കൾ അല്പം ശ്രദ്ധ ചെലുത്തുന്നത് നല്ലതാ; സീരിയൽസും ചിക്കൻ നജറ്റ്സും ഉൾപ്പെടയുള്ള സംസ്കരിച്ച ഭക്ഷണ പദാർത്‌ഥങ്ങൾ ക്യാൻസറിന് കാരണമാവുന്നുവെന്ന് പഠനങ്ങൾ

പ്രാതലിന് രാവിലെ പുട്ടും കടലക്കറിയും ദോശയും ചമ്മന്തിയുമൊക്കെ കഴിച്ചിരുന്ന കാലമൊക്ക പോയി. തിരക്കായപ്പോൾ സീരിയൽസും മറ്റ് റെഡി ടു മേക്ക് ഭക്ഷണങ്ങളിലേക്കും കാലത്തിനൊപ്പം മലയാളികളും മാറി. പ്രഭാതഭക്ഷണത്തിന് ഏറ്റവും എളുപ്പത്തിൽ കൊടുക്കാൻ പറ്റിയ സീരിയൽസ് ഇന്ന് വിപണിയിൽ സുലഭമാണ് അതുപോലെ ചിക്കൻ നജറ്റ്സ്, പിസ, നേരത്തെ മുറിച്ച് വച്ച ബ്രെഡ് കഷണങ്ങൾ ഉൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷണങ്ങൾ, എന്നാൽ ഇവ കഴിക്കുന്നത് ക്യാൻസർ പിടിപെടുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഫ്രാൻസിലെ സോർബോൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബ്രസീലിലെ സാവോ പോളോ യൂണിവേഴ്‌സിറ്റിയിൽ നിന്നുമുള്ള വിദ്യാര്തഥികൾ നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തലുകൾ. സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നവരിൽ ക്യാൻസർ സാദ്ധ്യത പന്ത്രണ്ട് ശതമാനം കൂടുതലാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്, ശരാശരി 43 വയസ്സ് പ്രായമുള്ള ആരോഗ്യവാന്മാരായ 104,380 ഫ്രാൻസുകാരിലാണ് വിദ്യാര്തഥികൾ പഠനം നടത്തിയത്. ആളുകളുടെ പ്രായം, ജൻഡർ, വിദ്യാഭ്യാസ നിലവാരം, പുകവലി ശീലം തുടങ്ങിയവ മുൻ നിറുത്തി ഇവർ കഴിക്കുന്ന 3300 ഓളം ഭക്ഷണങ്ങളിൽ നിന്നാണ് പഠനം. എന്നാൽ ക്യാൻസർ പിടിപെടാനുള്ള സാദ്ധ്യത സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയാണെന്നാണ് വ്യക്തമായത്. എന്നാൽ ലെസ്സ് പ്രോസെസ്സഡ് ഭക്ഷണങ്ങളായ ചീസ്, ഫ്രഷ് ബ്രെഡ്, ക്യാൻഡ് വെജിറ്റബ്ൾസ് തുടങ്ങിയവക്ക് ക്യാൻസർ പിടിപെടുന്നതുമായി ബന്ധമില്ലെന്നും പഠനങ്ങൾ പറയുന്നു.

അതേപോലെ ഫ്രൂട്ട്സ്, പയർ വർഗ്ഗങ്ങൾ, അരി, പാസ്ത, ഫ്രഷ് മീറ്റ് തുടങ്ങിയവയിൽ ക്യാൻസർ അപകടസാധ്യത വളരെ കുറവുമാണെന്നും വ്യക്തമാക്കുന്നു. അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണസാധനങ്ങൾ കൂടുതലും കൊഴുപ്പ്, പൂരിത കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയെല്ലാം കൂടിച്ചെർന്ന് താഴ്ന്ന നാരുകളും വൈറ്റമിന്റെ അളവും കുറയ്ക്കുന്നു. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണങ്ങളിൽ കൂടുതൽ കരുതൽ വേണമെന്ന് പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more