1 GBP = 103.80
breaking news

പിറന്നാൾ കാമുകനൊപ്പം അമേരിക്കയിൽ ആഘോഷിക്കാൻ പദ്ധതിയിട്ട് പ്രിയങ്ക

പിറന്നാൾ കാമുകനൊപ്പം അമേരിക്കയിൽ ആഘോഷിക്കാൻ പദ്ധതിയിട്ട് പ്രിയങ്ക

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഹോളിവുഡ് താരവും ഗായകനുമായ നിക് ജൊനാസും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയിട്ട് നാളുകൾ ഏറെയായി. ഇക്കാര്യത്തെ കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല,. എന്നാൽ നിക് പ്രിയങ്കയുമായി പ്രണയത്തിലാണെന്ന് നിക്കിൻറെ പഴയ കാമുകി ഡെൽറ്റ് ഗൂഡ്രം ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

ഇപ്പോഴിതാ പ്രിയങ്ക തന്റെ 36ാം പിറന്നാൾ നിക് ജൊനാസിനൊപ്പം ന്യൂയോർക്കിൽ വച്ച് ആഘോഷിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. നിക്കിനും സുഹൃത്തുക്കൾക്കുമൊപ്പം വളരെ സ്വകാര്യമായിരിക്കും ആഘോഷങ്ങളെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിക്കിന് നിരവധി വർക്കുകൾ ചെയ്തു തീർക്കാനുള്ളതിനാൽ രാജ്യംവിട്ട് പോകാൻ സാധിക്കില്ലെന്നും ഈ സാഹചര്യത്തിലാണ് ജന്മദിനം ന്യൂയോർക്കിൽ ആഘോഷിക്കാൻ പ്രിയങ്ക തീരുമാനിച്ചതെന്നുമാണ് പിങ്ക് വില്ലയിലെ റിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞ കുറേ മാസങ്ങളായി പ്രിയങ്കയും നിക്കും ഒന്നിച്ചുള്ള യാത്രകളിലായിരുന്നു. നേരത്തെ നിക് പ്രിയങ്കയ്ക്കൊപ്പം ഇന്ത്യയിൽ വന്നിരുന്നു. ഇരുവരും ഗോവയിൽ ഒന്നിച്ച് ചെലവഴിക്കുകയും ചെയ്തിരുന്നു. പ്രിയങ്കയുടെ അമ്മ മധു ചോപ്രയെയും നിക് കണ്ടിരുന്നു.

ഭാരത് ആണ് പ്രിയങ്കയുടെ അടുത്ത ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത ആഴ്ച ആരംഭിക്കുമെന്നാണ് വിവരം. അതേസമയം വർക്കുകൾ പൂർത്തിയാക്കിയ ശേഷം നിക് ജൊനാസ് വീണ്ടും ഇന്ത്യയിലേക്കെത്തുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ ഡിഎൻഎയെ അറിയിച്ചിരിക്കുന്നത്.

തന്നെക്കാൾ പത്ത് വയസ് കുറവുള്ള നിക്കുമായി പ്രിയങ്ക പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രിയങ്കയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more