മുസ്തഫയെ വീഴ്ത്താന്‍ പ്രീയമണിയുടെ കരച്ചില്‍, പ്രണയം വന്നവഴിയെ കുറിച്ച് തുറന്ന് പറഞ്ഞ് താരം


മുസ്തഫയെ വീഴ്ത്താന്‍ പ്രീയമണിയുടെ കരച്ചില്‍, പ്രണയം വന്നവഴിയെ കുറിച്ച് തുറന്ന് പറഞ്ഞ് താരം

നാലുവര്‍ഷമായി പ്രണയത്തിലായിരുന്ന പ്രീയമണിയുടേയും മുസ്തഫാ രാജിന്റേയും പ്രണയത്തിന് ഈ വര്‍ഷം സാഫല്യമുണ്ടാകും. വിവാഹം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ഇതിനിടയിലാണ് മുസ്തഫയെ പ്രണയിച്ച കഥ പ്രീയാമണി തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.
സിസിഎല്‍ ക്രിക്കറ്റ് ലീഗിനിടയിലാണ് ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മുസ്തഫയെ പ്രീയ പരിചയപ്പെടുന്നത്. ആദ്യം പരിചയമായിരുന്നെങ്കിലും പല തവണ കണ്ടപ്പോള്‍ അത് പ്രണയമായി മാറി. ഇതിനിടെ മുസ്തഫയോട ് തനിക്ക് പ്രണയം തോന്നിയതായി പ്രീയ പറയുന്നു. പ്രണയം തുറന്ന് പറഞ്ഞെങ്കിലും മുസ്തഫ അത് സീരിയസായി എടുത്തില്ല. ഒരു നടി എന്തിന് തന്നെ പ്രണയിക്കണമെന്ന നിലപാടിലായിരുന്നു മുസ്തഫ.

മുസ്തഫ ഒകെ പറഞ്ഞില്ലെങ്കിലും വിവരം വീട്ടില്‍ അറിയിച്ചു. ഇതിനിടെ ബോംബെയില്‍ നടന്ന പരിപാടിയ്ക്കിടെ ഒരുമിച്ച് ഡിന്നറിന് പോയപ്പോഴാണ് മനസ്സിലുള്ളതെല്ലാം തുറന്ന് പറഞ്ഞതെന്ന് പ്രീയ പറയുന്നു. ഒരു വഴിയുമില്ലാതായപ്പോള്‍ കരയുകയും ചെയ്തു. ഇതോടെയാണ് തന്റെ പ്രണയം തമാശയല്ലെന്ന് മുസ്തഫയ്ക്ക് ബോധ്യമായതെന്നും പ്രീയാമണി പറയുന്നു. വിവാഹശേഷം പ്രീയ അഭിനയിക്കുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്നും മുസ്തഫ പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates