1 GBP = 103.12

‘ഫെമിനിസത്തിന്റെ പേരിലുള്ള പല അഭിപ്രായങ്ങളോടും യോജിക്കാന്‍ കഴിയില്ല’; തുറന്ന് പറഞ്ഞ് പൃഥ്വിരാജ് രംഗത്ത്

‘ഫെമിനിസത്തിന്റെ പേരിലുള്ള പല അഭിപ്രായങ്ങളോടും യോജിക്കാന്‍ കഴിയില്ല’; തുറന്ന് പറഞ്ഞ് പൃഥ്വിരാജ് രംഗത്ത്

ഫെമിനിസത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായി തുടരവെ നിലപാടില്‍ കൂടുതല്‍ വ്യക്തതയുമായി നടന്‍ പൃഥ്വിരാജ്.

ഫെമിനിസവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ ഇന്ന് നടക്കുന്നുണ്ട്. ഇവയില്‍ പലതിനോടും യോജിക്കാന്‍ കഴിയില്ല. ഇരുവശത്തുനിന്നുമുള്ള ആരോഗ്യപ്രദമായ ചര്‍ച്ചകള്‍ കൊണ്ടു മാത്രമെ വിഷയത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും താരം പറഞ്ഞു.

കാര്യങ്ങള്‍ നന്നായി മനസിലാക്കിയ ശേഷം ചിന്തിച്ചു വേണം ഇത്തരം അഭിപ്രായങ്ങള്‍ പറയാന്‍. ഫെമിനിസം നല്ലതാണെങ്കിലും ഇരു വിഭാഗങ്ങളില്‍ നിന്നുമുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണം. അതിനു ശേഷം മാത്രമായിരിക്കണം സംസാരിക്കാനെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥി കൂട്ടിച്ചേര്‍ത്തു.

ഫെമിനിസത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു വരുന്ന സമൂഹത്തിലാണ് നമ്മള്‍ ഇപ്പോഴുള്ളതെന്ന കാര്യം കാണാതിരിക്കരുത്. ഇക്കാര്യവും ചര്‍ച്ചയുടെ ഭാഗം ആക്കേണ്ടതുണ്ട്. അബദ്ധധാരണകള്‍ മൂലമാണ് പല കാര്യങ്ങളും ഉയര്‍ന്നു വരുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more