1 GBP = 103.89

രാജ്ഞിക്ക് ശേഷം കോമൺവെൽത്തിന്റെ തലപ്പത്ത് ചാൾസ് രാജകുമാരൻ

രാജ്ഞിക്ക് ശേഷം കോമൺവെൽത്തിന്റെ തലപ്പത്ത് ചാൾസ് രാജകുമാരൻ

ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് ശേഷം കോമൺവെൽത്ത് രാജ്യങ്ങളുടെ അധ്യക്ഷനായി ചാൾസ് രാജകുമാരനെ തിരഞ്ഞെടുത്തു. ഇന്നലെ വിൻഡ്സർ കാസിലിൽ നടന്ന കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലാണ് ചാൾസ് രാജകുമാരനെ രാജ്ഞിക്ക് ശേഷമുള്ള അടുത്ത അധ്യക്ഷനായി തിരഞ്ഞെടുത്തത്. ചർച്ചയിൽ അംഗ രാഷ്ട്രങ്ങളുടെ ഇടയിൽ നിന്ന് മാറി മാറി അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്ന അഭിപ്രായം ഉയർന്നെങ്കിലും ബഹുപൂരിപക്ഷവും ചാൾസ് രാജകുമാരൻ വരണമെന്ന അഭ്രിപ്രായക്കാരായിരുന്നു.

വ്യാഴാഴ്ച്ച ഇത് സംബന്ധിച്ച് ബക്കിങ്ഹാം പാലസിൽ നടന്ന യോഗത്തിൽ രാജ്ഞി തന്നെ രാഷ്ട്രത്തലവന്മാരോട് ചാൾസ് രാജകുമാരനെ അധ്യക്ഷനാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. തലമുറയായി കൈമാറ്റം ചെയ്യപ്പെടേണ്ട ഒന്നല്ല അധ്യക്ഷസ്ഥാനമെന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടങ്ങിയവർ രാജ്ഞിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്ത് മുന്നോട്ട് വന്നിരുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more