1 GBP = 104.00

ബംഗ്ലാദേശുകാരിയെ പീഡിപ്പിച്ച വൈദികൻ കോടതിയിൽ കീഴടങ്ങി

ബംഗ്ലാദേശുകാരിയെ പീഡിപ്പിച്ച വൈദികൻ കോടതിയിൽ കീഴടങ്ങി

വൈക്കം: ബംഗ്ലാദേശ് സ്വദേശിയായ 42കാരിയെ പീഡിപ്പിച്ച വൈദികൻ കോടതിയിൽ കീഴടങ്ങി. കല്ലറ പെരുംതുരുത്ത് സെന്‍റ് മാത്യുസ് പള്ളി വികാരി ഫാദർ. തോമസ് താന്നിനിൽക്കും തടത്തിൽ വൈക്കം കോടതിയിലാണ് കീഴടങ്ങിയത്. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു.

തന്‍റെ പണം തട്ടാനുള്ള ശ്രമമാണ് വിദേശ വനിത നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ഫാദർ. തോമസ് ഇന്നലെ പൊലീസിന് കത്ത് നൽകിയിരുന്നു. മറ്റ് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഫാദർ. തോമസ് പറയുന്നു.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഫാദർ. തോമസ് തന്നെ പീഡിപ്പിക്കുകയും വജ്രാഭരണവും പണവും തട്ടിയെടുത്തെന്നും ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശുകാരി കഴിഞ്ഞ ദിവസമാണ് കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ വൈദികൻ മുങ്ങിയതായും ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചിരുന്നു.

ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ ഫാദർ. തോമസ് താന്നിനിൽക്കുംതടത്തിലിനെ വൈദിക വൃത്തിയിൽ നിന്ന് പാലാ രൂപത പുറത്താക്കിയിട്ടുണ്ട്. യുവതി കടുത്തുരുത്തി മഹിളാ മന്ദിരത്തിലാണ് ഇപ്പോഴുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more