1 GBP = 103.96

ബിഷപ്പിനൊപ്പം ഒരു ദിവസം…. STSMCC യൂത്ത് ലിങ്ങിന്റെ നേതൃത്വത്തില്‍ പ്രെസ്റ്റണിലേക്ക് നടത്തിയ യാത്രാവിവരണം…

ബിഷപ്പിനൊപ്പം ഒരു ദിവസം….  STSMCC യൂത്ത് ലിങ്ങിന്റെ നേതൃത്വത്തില്‍ പ്രെസ്റ്റണിലേക്ക് നടത്തിയ യാത്രാവിവരണം…

സിസ്റ്റര്‍ ലീന മേരി

ബ്രിസ്റ്റോള്‍ STSMCC യൂത്ത് ലിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ലൈഫ് ലൈന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഏപ്രില്‍ പന്ത്രണ്ടാം തീയതി പിതാവിനോടൊത്തു ഒരു ദിവസം ചിലവഴിക്കാന്‍ അന്‍പത്തിനാലോളം കുട്ടികള്‍ കോര്‍ഡിനേറ്റേഴ്സുമാരായ ജോര്‍ജ് തരകന്റെയും ജോമോന്‍ സെബാസ്റ്റ്യന്റെയും നേതൃത്വത്തില്‍ പ്രെസ്റ്റന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലേക്ക് യാത്ര നടത്തി. ബ്രിസ്റ്റോളില്‍ നിന്നും രാവിലെ 6.30ന് ബഹുമാനപ്പെട്ട പോളച്ചന്റെ പ്രാര്‍ത്ഥനാ ആശീര്‍വാദത്തോടെ ആരംഭിച്ച പ്രെസ്റ്റണിലേക്കുള്ള യാത്ര അനുഗ്രഹപ്രദവും അത്യന്തം ആഹ്ലാദകരവുമായിരുന്നു. കുട്ടികള്‍ക്ക് രസകരമായ രീതിയില്‍ തേജലും ഡൊമിനിക് സെബാസ്റ്റ്യനും നടത്തിയ ജനറല്‍ ക്വിസ് മത്സരവും, രുചികരമായ സ്നാക്സും യാത്രാമധ്യേ ആസ്വാദ്യകരമായിരുന്നു.

10.30ന് പ്രെസ്റ്റണിലെ അല്‍ഫോന്‍സാ ദേവാലയത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വലിയ സന്തോഷത്തോടെയാണ് കുട്ടികളെ അഭി. മാര്‍ സ്രാമ്പിക്കല്‍ പിതാവും വികാര്‍ ജനറല്‍ ഫാ. മാത്യു ചൂരപ്പൊയ്കയും, റവ. ഫാ. ഫാന്‍സുവ പത്തിലും വുമണ്‍സ് ഫോറം ഡയറക്ടര്‍ സിസ്റ്റര്‍ മേരി ആനും ചേര്‍ന്ന് സ്വീകരിച്ചത്.

വ്യക്തിപരമായ ജീവിതത്തില്‍ ഈശോ ആരാണെന്ന് കുട്ടികളോട് ചോദിച്ചു കൊണ്ട് തനിക്കു ലഭിച്ച ദൈവവിളി പങ്ക് വച്ച് കൊണ്ടും തുടങ്ങിയ അഭിമുഖ സംഭാഷണം കുട്ടികള്‍ക്ക് ആത്മീയ ഉണര്‍വ്വും ലക്ഷ്യബോധം നല്‍കുന്നതുമായിരുന്നു. ദൈവത്തിന്റെ പദ്ധതിക്കനുസരിച്ചു ജീവിക്കണമെന്നും സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു വിശുദ്ധ അല്‍ഫോന്‍സാമ്മയെന്ന് കുട്ടികളുമായി നടത്തിയ സംഭാഷണത്തില്‍ പിതാവ് പങ്കു വച്ചു. പിതാവിന്റെ കൂടെ നിന്ന് ഓരോരുത്തരും ഫോട്ടോ എടുക്കുകയും അവരുടെ സന്ദര്‍ശനത്തെ അനുസ്മരിപ്പിക്കുന്ന സര്‍ട്ടിഫിക്കേറ്റ് നല്‍കി അനുഗ്രഹിക്കുകയുമുണ്ടായി. ഡീക്കന്‍ ജോസഫ് ഫിലിപ്പും സി. ഗ്രെയ്സ് മേരിയും സി. ലീന മേരിയും ചേര്‍ന്ന് കത്തീഡ്രല്‍ ദേവാലയത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം ആനയിച്ചു. കുട്ടികള്‍ക്ക് കാപ്പിയും സ്വാദിഷ്ടമായ ഉച്ച ഭക്ഷണവും ക്രമീകരിച്ചിരുന്നു.

ജപമാലയുമേന്തി വിശ്വാസ തീക്ഷണതയോടും സന്തോഷത്തോടും കൂടി നടത്തിയ ഉല്ലാസയാത്ര വിജയ പ്രദമായിരുന്നു. ഈ യാത്രയുടെ വിജയത്തിനായി സഹകരിച്ച കോര്‍ഡിനേറ്റേഴ്സിനോടും കുട്ടികളുടെ മാതാപിതാക്കന്മാരോടും STSMCC ട്രസ്റ്റീസ് അംഗങ്ങളോടും ബഹുമാനപ്പെട്ട ഫാ. പോള്‍ വെട്ടിക്കാട്ടും ജോയി വയലിലച്ചനും നന്ദി അറിയിക്കുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more