1 GBP = 103.99

വിദേശങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നേഴ്‌സുമാരുടെ സേവനങ്ങളെ പ്രകീർത്തിച്ച് രാഷ്ട്രപതി

വിദേശങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നേഴ്‌സുമാരുടെ സേവനങ്ങളെ പ്രകീർത്തിച്ച് രാഷ്ട്രപതി

തിരുവനന്തപുരം: മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ മുതൽ വിദേശങ്ങളിൽ പണിയെടുക്കുന്ന മലയാളി നഴ്സുമാരെ വരെ മലയാളികളുടെ ലോകസാന്നിദ്ധ്യം അടയാളപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പള്ളിപ്പുറത്തെ ടെക്നോസിറ്റി ഉദ്ഘാടന ചടങ്ങിലാണ് രാഷ്ട്രപതി മലയാളികളുടെ സേവനങ്ങളെ അഭിനന്ദിച്ചത്. ഒരു മാസത്തിനിടെ രണ്ട് തവണ കേരളത്തിലെത്താൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. കേരളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കെ.ആർ.നാരായണനെ താൻ സ്മരിച്ചു. വളരെ പിന്നാക്കാവസ്ഥയിൽ നിന്ന് പഠിച്ച് വളർന്ന് രാഷ്ട്രപതി സ്ഥാനം വരെയെത്തിയ അദ്ദേഹം നല്ല മാതൃകയാണ്. അതിന് അദ്ദേഹത്തിന് അവസരം നൽകിയ കേരളത്തിന്റെ സംസ്ക്കാരം അതിലേറെ മഹത്തരമാണ്. മാതാ അമൃതാന്ദമയി ദേവി ആശ്രമം നടത്തുന്ന സേവനങ്ങൾ മലയാളികളുടെ സേവന മന:സ്ഥിതിയാണ് കാണിക്കുന്നത്. .ലോകത്ത് എവിടെപ്പോയാലുംആശുപത്രികളിൽ മലയാളി നഴ്സുമാരാണ്. മലയാളി നഴ്സുമാരുടെ പുഞ്ചിരിയോടെയുള്ള ശുശ്രൂഷ അതനുഭവിച്ചവർക്ക് മറക്കാനാവില്ല.

ഇന്ത്യയിൽ എല്ലാ നഗരങ്ങളിലും മലയാളി ഉദ്യോഗസ്ഥരുണ്ട്.അഭിഭാഷകനായി പ്രവർത്തിച്ചപ്പോൾ മലയാളികളായ ഉദ്യോഗസ്ഥർ നല്ല സഹായമാണ് നൽകിയത്. രാഷ്ട്രപതിയായ ശേഷം എത്യോപ്യ സന്ദർശിച്ചപ്പോൾ അവരുടെ വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യക്കാർ നൽകുന്ന സേവനങ്ങളെ അവർ പ്രശംസിച്ചു. ആ ഇന്ത്യക്കാരിൽ നല്ലൊരു ശതമാനവും മലയാളികളാണ്. കഠിനാദ്ധ്യാനികളും സ്ഥിരോത്സാഹികളുമായ മലയാളികൾ ഗൾഫ് മേഖലയിൽ പണിയെടുത്ത് നാടിന്റെ വികസനത്തിന് നൽകുന്ന സംഭാവനകൾ നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more