1 GBP = 103.80

പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണ്ണായകം ; രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

പുതിയ ഇന്ത്യയുടെ നിര്‍മ്മാണത്തിന് 2018 നിര്‍ണ്ണായകം ; രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കലല്ല സർക്കാരിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റേയും ശാക്തീകരണമാണ് സർക്കാരിന്റെ മന്ത്രമെന്നും അദ്ദേഹം പറഞ്ഞു. ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് ഇരു സംഭകളേയും അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കുന്നതിന് പ്രതിപക്ഷത്തിന്റെ സഹകരണം അഭ്യർത്ഥിക്കുകയാണ്. മുസ്ളിം സ്ത്രീകൾക്ക് മാന്യതയോടെ ജീവിക്കുന്നതിന് വേണ്ടിയാണ് മുത്തലാഖ് ബിൽ കൊണ്ടുവന്നത്. എല്ലാവരേയും പോലെ ഭയം കൂടാതെ മുസ്ലിം സ്ത്രീകൾക്കും സമൂഹത്തിൽ ജീവിക്കാനാവണമെന്നും രാഷ്ട്രപതിപറഞ്ഞു.

രാജ്യത്തെ സംബന്ധിച്ചടത്തോളം 2018 എന്നത് ‘പുതിയ ഇന്ത്യ’ എന്ന സ്വപ്നത്തിലേക്കുള്ള പ്രയാണമായി മാറണം. സാന്പത്തികവും സാമൂഹികവുമായ ജനാധിപത്യം ഇല്ലാത്ത രാഷ്ട്രീയ ജനാധിപത്യം അസ്ഥിരമാണെന്ന് ഡോ.ബി.ആർ.അംബേദ്കർ പറഞ്ഞിട്ടുണ്ട്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയന്പതാം ജന്മവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ രാജ്യം ശുചിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ പൗരനും ഉണ്ട്. വികസനം എല്ലാവരിലും എല്ലാ തലത്തിലും എത്തിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിന് നിർണായകമായ വർഷമാണ് 2018. സ്വയം സഹായ സംഘങ്ങൾക്ക് മുൻതൂക്കം നൽകി ആയിരിക്കും സർക്കാർ പ്രവർത്തിക്കുക. 2022ഓടെ എല്ലാവർക്കും വീടെന്ന ലക്ഷ്യം നേടാനാവും. ജലസേചന സൗകര്യങ്ങൾ വർദ്ധിപ്പിക്കും,​ ആദിവാസികളുടെ ക്ഷേമവും സർക്കാരിന്റെ പ്രഥമ പരിഗണനയിലുണ്ട്. ബാങ്കിംഗ് സംവിധാനം സാധാരണക്കാരുമായുള്ള അകലം കുറച്ചിട്ടുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more