1 GBP = 104.24

ജയലളിതയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ശ്വാസമില്ല: പുതിയ വെളിപ്പെടുത്തൽ

ജയലളിതയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ശ്വാസമില്ല: പുതിയ വെളിപ്പെടുത്തൽ

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ശ്വാസമില്ലാത്ത അവസ്ഥയിൽ ആയിരുന്നുവെന്ന് പുതിയ വെളിപ്പെടുത്തൽ. അപ്പോളോ ആശുപത്രി ഉപാദ്ധ്യക്ഷ പ്രീതി റെഡ്ഢിയാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തിയത്.
ഒരു വർഷത്തിനു ശേഷവും ജയയുടെ അസുഖവും ചികിത്സയും മരണവും ദുരൂഹമായി തുടരുന്നതിനിടെയാണ് അപ്പോളോ ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തൽ. അണ്ണാ ഡി.എം.കെ യുടെ നേതാവായ ജയലളിത 75 ദിവസമാണ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. 2016 ജനുവരി അഞ്ചിന് ജയയുടെ മൃതദേഹമാണ് പിന്നീട് പുറംലോകം കണ്ടത്.

ശ്വാസമറ്റ നിലയിൽ അർദ്ധബോധാവസ്ഥയിലാണ് ജയയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, വിദഗ്‌ദ ചികിത്സയ്‌ക്കുശേഷം അവർ ആരോഗ്യം വീണ്ടെടുത്തെന്നും ന്യൂഡൽഹിയിൽ ഒരു സ്വകാര്യ ചാനലിനോട് പ്രീതി റെഡ്ഢി പറഞ്ഞു. ആശുപത്രിയ്‌ക്ക് ചെയ്യാൻ പറ്റാവുന്നതിന്റെ പരമാവധി മികച്ച ചികിത്സ അവർക്ക് നൽകിയിട്ടുണ്ട്. മരണം സംബന്ധിച്ച അന്വേഷണം നടക്കട്ടെ എന്നും അവർ പറഞ്ഞു.

അണ്ണാ ഡി.എം.കെ സ്ഥാനാർഥികൾ വിരലടയാളം എടുക്കുമ്പോൾ ജയലളിത ബോധവതിയായിരുന്നോ എന്ന ചോദ്യത്തിന്, ആ സമയത്ത് താനവിടെ ഇല്ലായിരുന്നു എന്നായിരുന്നു പ്രീതിയുടെ മറുപടി. ജയലളിതയുടെ മരണത്തെപ്പറ്റി അന്വേഷിക്കാൻ റിട്ട. ജഡ്‌ജി ജസ്റ്റിസ് എ.അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷനെ സർക്കാർ നിയമിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more