പുതുവര്‍ഷ പാട്ടു കുര്‍ബാനയും പരിശുദ്ധ അമ്മയുടെ നൊവേനയും സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചില്‍ ഏഴാം തീയതി ശനിയാഴ്ച


പുതുവര്‍ഷ പാട്ടു കുര്‍ബാനയും പരിശുദ്ധ അമ്മയുടെ നൊവേനയും സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചില്‍ ഏഴാം തീയതി ശനിയാഴ്ച

റെക്സം രൂപതയിലെ സേക്രട്ട് ഹാര്‍ട്ട് ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, പുതുവര്‍ഷ പ്രാര്‍ത്ഥനകളും ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും ജനുവരി മാസം ഏഴാം തീയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു. തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു .

റെക്സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കപ്പുറം SDVയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ പരിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മറ്റു പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്നു പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ റെക്സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനിലേക്കു രൂപത കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം സ്നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു .

ഫാദര്‍ റോയ് കോട്ടയ്ക്ക് പുറം Sdv – 07763756881.

പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് – SACRED HEART CHURCH , HAWARDEN _ CH53DL .

വാര്‍ത്ത അയച്ചത്: ബെന്നി തോമസ്

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates