പിഐഓ കാര്‍ഡ് ഓസിഐ കാര്‍ഡ് ആക്കാനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി, അനധികൃത വിദേശ റിക്രൂട്ട്‌മെന്റ് തടയുമെന്ന് പ്രധാനമന്ത്രി


പിഐഓ കാര്‍ഡ് ഓസിഐ കാര്‍ഡ് ആക്കാനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി, അനധികൃത വിദേശ റിക്രൂട്ട്‌മെന്റ് തടയുമെന്ന് പ്രധാനമന്ത്രി

പിഐഓ കാര്‍ഡ് ഉള്ളവര്‍ക്ക് അത് ഓസിഐ കാര്‍ഡ് ആക്കി മാറ്റാനുള്ള സമയം ഈ വര്‍ഷം ജൂണ്‍ 30 വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 14-ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികളെ തടയുമെന്നും രാജ്യത്തിന്റെ പുറത്തുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതില്‍ സജീവമായി ഇടപെടാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും ബംഗളൂരുവില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെന്ന കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തും. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദേശത്ത് ജോലിതേടാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്കായി പ്രവാസി കൗശല്‍ വികാസ് യോജന ആരംഭിക്കും. 30 മില്യണ്‍ ഇന്ത്യക്കാരാണ് വിദേശരാജ്യങ്ങളിലുള്ളത്. അവരുടെ എണ്ണം കൊണ്ട് മാത്രല്ല അവര്‍ വിദേശ രാജ്യങ്ങളിലും നമ്മുടെ രാജ്യത്തിനും നല്‍കുന്ന സംഭാവനകള്‍ കൊണ്ടുമാണ് അവര്‍ ബഹുമാനിക്കപ്പെടുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബ്രയ്ന്‍ ഡ്രെയ്ന്‍ എന്നതില്‍ നിന്ന് ബ്രയ്ന്‍ ഗെയിന്‍ എന്ന നിലയിലേക്ക് നാം മാറേണ്ടതുണ്ടെന്നും ഇതിന് ജനങ്ങളുടെ പിന്തുണ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദേശത്ത് താമസിക്കുന്ന യുവ ഇന്ത്യക്കാര്‍ക്ക് രാജ്യം സന്ദര്‍ശിക്കാന്‍ സഹായിക്കുന്ന ഇന്ത്യയെ അറിയാം പദ്ധതിയുടെ ആദ്യബാച്ചും പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്നുണ്ട്. കള്ളപ്പണത്തിനും അഴിമതിയ്ക്കും എതിരായ പോരാട്ടത്തില്‍ പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറയുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317