1 GBP = 103.16

സെല്‍ഫി എടുക്കുന്നതിനിടെ 17 കാരന്റെ കയ്യില്‍ നിന്നും വെടിയേറ്റ് ബന്ധു മരിച്ചു

സെല്‍ഫി എടുക്കുന്നതിനിടെ 17 കാരന്റെ കയ്യില്‍ നിന്നും വെടിയേറ്റ് ബന്ധു മരിച്ചു

ന്യൂഡല്‍ഹി: സെല്‍ഫി എടുക്കുന്നതിനിടെ 17കാരന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു. ഡല്‍ഹിയിലെ സരിതാ വിഹാറിലെ പ്രശാന്ത് ചൗഹാനാണ് തിരനിറച്ച തോക്ക് ഉപയോഗിച്ച് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ വെടിയേറ്റത്. കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.

സെല്‍എടുക്കുന്നതിന് പോസ് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ നിന്നുമാണ് പോലീസിന് സന്ദേശം ലഭിച്ചത്. പ്രശാന്ത് അധ്യാപകനായിരുന്നു.

17 കാരന്റെ അച്ഛനും ബന്ധുവും കൂടിയായ പ്രമോദ9് ചൗഹാന്റെ പേരിലാണ് തോക്കിന്റെ ലൈസന്‍സ്. സംഭവം നടക്കുമ്പോള്‍ പ്രമോദ് വീട്ടിലില്ലായിരുന്നു. പോലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു. തോക്ക് അശ്രദ്ധമായി ഉപയോഗിച്ചതിന് പ്രമോദിനെതിരെയും നടപടിയെടുത്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more