1 GBP = 103.87

നോര്‍ത്തംപ്റ്റന്‍ഷെയറിലെ കെറ്ററിങില്‍ നിന്നും ഒരു GCSE വിജയഗാഥ…..മിന്നും തിളക്കവുമായി പ്രണവ് സുധീഷ്

നോര്‍ത്തംപ്റ്റന്‍ഷെയറിലെ കെറ്ററിങില്‍ നിന്നും ഒരു GCSE വിജയഗാഥ…..മിന്നും തിളക്കവുമായി പ്രണവ് സുധീഷ്

അജിത്ത് പാലിയത്ത്

നോര്‍ത്തംപ്റ്റന്‍ഷെയറിലെ കെറ്ററിങില്‍ നിന്നും ഒരു GCSE വിജയഗാഥ . കെറ്ററിംഗ് സയന്‍സ് അക്കാഡമിയില്‍ പഠിച്ച പ്രണവ് സുധീഷ് എന്ന കൊച്ചുമിടുക്കനാണ് ‘ഏഴ് A സ്റ്റാറും, മൂന്ന് A ഗ്രേഡും , രണ്ടു ഗ്രേഡ് 9 ഉം, ഒരു ഗ്രേഡ് 8 ഉം നേടി ഇക്കുറി നടന്ന GCSE പരീക്ഷയില്‍ ഉന്നത വിജയം കൊയ്തത്. (Seven A* plus, two grade 9, one grade 8. 3 A grade.) യുകെയിലെ അറിയപ്പെടുന്ന കലാ സാംസ്‌കാരിക സംഗീത കൂട്ടായ്മ്മയായ ട്യൂണ്‍ ഓഫ് ആര്‍ട്സ് യുകെയ്ക്ക് ഇത് തികച്ചും അഭിമാനത്തിന്റെ നിമിഷം കൂടിയാണ്. ഈ കൂട്ടായ്മ്മയിലെ അംഗമായ സുധീഷ് വാസുദേവന്റെയും ബിന്ദുവിന്റെയും മകനാണ് ഈ മിടുക്കന്‍. ചെറുപ്പം മുതല്‍ പഠനത്തിലും മറ്റ് കലാസാംസ്‌കാരിക പരിപാടികളിലും മികച്ച വിജയങ്ങള്‍ നേടുവാന്‍ പ്രണവിന് സാധിച്ചിട്ടുണ്ട്.

കോട്ടയം കറുകച്ചാല്‍ സ്വദേശിയായ അച്ഛന്‍ സുധീഷ്, മോറിസണ്‍ കമ്പനിയില്‍ ജോലിനോക്കുന്നു. പാലാ ചേര്‍പ്പുങ്കല്‍ സ്വദേശിയായ ബിന്ദു കെറ്ററിംഗ് ജനറല്‍ ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. സഹോദരന്‍ രോഹിത് സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്നു. തുടര്‍ന്നുള്ള A ലെവല്‍ പഠനത്തിന് ശേഷം ഡോക്ടറാകുവാനാണ് പ്രണവിന് താല്‍പ്പര്യം.

ചോദ്യങ്ങള്‍ കൂടുതല്‍ കഠിനമാക്കി പുതിയ രീതിയില്‍ ഈ പ്രാവശ്യം നടന്ന GCSE പരീക്ഷയില്‍ താന്‍ സംതൃപ്തനാണെന്ന് പ്രണവ് പറഞ്ഞു. പരീക്ഷയിലെ ഈ ഉന്നത വിജയത്തില്‍ തന്റെ ഗുരുക്കന്മാരോടും മാതാപിതാക്കളോടും ഈശ്വരനോടും കടപ്പെട്ടിരിക്കുന്നുവെന്നും പ്രണവ് പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more