1 GBP = 103.89

നെഹ്റുവിനെ ഉദ്ധരിച്ചും ഹെഡ്ഗെവാറിനെ പുകഴ്ത്തിയും പ്രണബ്

നെഹ്റുവിനെ ഉദ്ധരിച്ചും ഹെഡ്ഗെവാറിനെ പുകഴ്ത്തിയും പ്രണബ്

ജവഹര്‍ലാല്‍ നെഹ്റുവിനെ ഉദ്ധരിച്ചും ഹെഡ്ഗെവാറിനെ പുകഴ്ത്തിയും ആര്‍എസ്എസ് ആസ്ഥാനത്തെ പരിപാടിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. മതവും പ്രദേശവും അടിസ്ഥാനമാക്കി ദേശീയത നിര്‍വ്വചിക്കുന്നത് രാജ്യത്തിന്‍റെ വ്യക്തിത്വം തകര്‍ക്കുമെന്ന് ആര്‍എസ്എസ് ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തില്‍ പ്രണബ് മുഖര്‍ജി പറഞ്ഞു. സാംസ്കാരിക വൈവിധ്യവും വിശ്വാസ വൈജാത്യങ്ങളുമാണ് ഇന്ത്യയെ രൂപപ്പെടുത്തുന്നതെന്നും പ്രണബ് പറഞ്ഞു. അതേസമയം ആര്‍‌എസ്എസ് സ്ഥാപകന്‍ ഹെഡ്ഗെവാറിന്‍റെ വീട് സന്ദര്‍ശിച്ച പ്രണബ് അദ്ദേഹത്തെ പുകഴ്ത്തി കുറിപ്പെഴുതി.

മതം, പ്രാദേശികത തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള നിർവചനം ദേശീയതയെ തകർക്കുമെന്നാണ് പ്രണബ് പറഞ്ഞത്. ഇന്ത്യയുടെ കരുത്ത് സഹിഷ്ണുതയാണ്. ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളെയും ഉൾകൊള്ളുന്നതാണ് ദേശീയതയെന്ന നെഹ്റുവിന്‍റെ വാക്കുകളും പ്രണബ് ഉദ്ധരിച്ചു.

സാംസ്കാരിക വൈവിധ്യവും സഹിഷ്ണുതയുമാണ് ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനം. അസഹിഷ്ണുത ദേശീയ സ്വത്വത്തിന്‍റെ നാശത്തിലേക്ക് നയിക്കുമെന്നും പ്രണബ് പറഞ്ഞു.

അതേസമയം ഇന്ത്യയുടെ മഹാനായ പുത്രനെന്നാണ് ഹെഡ്ഗെവാറിനെ പ്രണബ് വിശേഷിപ്പിച്ചത്. ഹെഡ്ഗെവാറിന് ആദരവും ആദരാഞ്ജലിയും അര്‍പ്പിക്കാനാണ് താന്‍ എത്തിയതെന്നാണ് ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗെവാറിന്‍റെ സ്മാരകം സന്ദര്‍ശിച്ച ശേഷം സന്ദര്‍ശക പുസ്തകത്തില്‍ പ്രണബ് എഴുതിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more