1 GBP = 104.24

നോട്ട് അസാധുവാക്കല്‍: സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് രാഷ്ട്രപതി

നോട്ട് അസാധുവാക്കല്‍: സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: കള്ളപ്പണവും അഴിമതിയും തടയുന്നതിന് നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ നടപടിമൂലം രാജ്യത്ത് താത്കാലിക സാമ്പത്തിക മാന്ദ്യം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തിന് ദീര്‍ഘകാല നേട്ടമുണ്ടാകാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണ്. സാധാരണ ജനങ്ങള്‍ക്ക് ഇതുമൂലം ഉണ്ടായ ദുരിതങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

500 ന്റെയും 1000 ന്റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടിയെക്കുറിച്ച് രാഷ്ട്രപതിയുടെ ആദ്യ പ്രതികരണമാണിത്. ഗവര്‍ണര്‍മാര്‍ക്കും ലഫ്. ഗവര്‍ണര്‍മാര്‍ക്കും നല്‍കിയ വീഡിയോ സന്ദേശത്തിലായിരുന്നു രാഷ്ട്രപതിയുടെ പരാമര്‍ശം.ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസം ഡിസംബര്‍ 30 ന് അവസാനിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more