റഫറണ്ടത്തിന് ശേഷം ലോകത്തെ പ്രമുഖ കറന്‍സികള്‍ക്ക് എതിരേ പൗണ്ടിന്റെ മൂല്യം അഞ്ചിലൊന്ന് ഇടിതായി റിപ്പോര്‍ട്ട്


റഫറണ്ടത്തിന് ശേഷം ലോകത്തെ പ്രമുഖ കറന്‍സികള്‍ക്ക് എതിരേ പൗണ്ടിന്റെ മൂല്യം അഞ്ചിലൊന്ന് ഇടിതായി റിപ്പോര്‍ട്ട്

ബ്രിട്ടന്‍ ഇയുവില്‍ നിന്ന ്‌വിട്ടുപോകണമെന്ന് വിധിയെഴുതിയ റഫറണ്ടത്തിന് ശേഷം ലോകത്തെ പ്രമുഖമായ ഒന്‍പത് കറന്‍സികള്‍ക്ക് എതിരേ ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം അഞ്ചിലൊന്ന് ഇടിഞ്ഞതായി ലോയ്ഡ്‌സ് പ്രൈവറ്റ് ബാങ്കിംഗ് നടത്തിയ പഠനത്തില്‍ പറയുന്നു. ലോകത്തെ പ്രമുഖങ്ങളായ അറുപത് കറന്‍സികള്‍ ഏറ്റവും അധികം മൂല്യശോഷണം സംഭവിച്ചത് പൗണ്ടിനാണ് എന്നും പഠനത്തില്‍ പറയുന്നു. ബ്രസീലിയന്‍ റീലിനെതിരേ പൗണ്ടിന്റെ മൂല്യത്തില്‍ 28.4 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്തന്. റഷ്യയുടെ റൂബിളിനെതിരേ 28 ശതമാനവും ഐസ് ലാന്‍ഡിന്റെ ക്രോണയ്ക്ക് എതിരേ 27.9 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

2015 ല്‍ ഏറ്റവും ശക്തവും സ്ഥിരതയാര്‍ന്നതുമായ പ്രകടനം കാഴ്ചവച്ച ശേഷമാണ് പൗണ്ട് കഴിഞ്ഞവര്‍ഷം കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയത്. 2015ല്‍ ലോയ്ഡ്‌സ് സര്‍വ്വേ ചെയ്ത കറന്‍സികളില്‍ നാലില്‍ മൂന്നിന് എതിരേയും പൗണ്ട് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു, എന്നാല്‍ 2016ലാകട്ടെ സര്‍വ്വേ ചെയ്ത 60 കറന്‍സികളില്‍ 56 എണ്ണത്തിന് എതിരേയും പൗണ്ടിന്റെ മൂല്യത്തില്‍ ഇടിവുണ്ടായി. ഈജിപ്ഷ്യന്‍ പൗണ്ട്, മൊസാംബിക് മെറ്റിക്കല്‍ എന്നിവയ്ക്ക് എതിരേ മാത്രമാണ് പൗണ്ടിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്. തുര്‍ക്കിയുടെ ലിക്രയ്ക്ക് എതിരേ 0.3 ശതമാനം മുന്നേറ്റമുണ്ടാക്കിയെങ്കിലും ഡാനിഷ് ക്രോണേയ്ക്ക് എതിരേ മാറ്റമില്ലാത്ത നില തുടരാന്‍ സാധിച്ചു.

ബ്രക്‌സിറ്റ് സംഭവിക്കുന്നതിന് മുന്‍പുള്ള ആറ് മാസവും ബ്രക്‌സിറ്റിന് ശേഷമുള്ള ആറ് മാസവും പൗണ്ടിന്റെ പ്രകടനത്തില്‍ കാര്യമായ മാറ്റമുണ്ടായില്ലെന്ന് ലോയ്ഡ്‌സ് ചൂണ്ടിക്കാട്ടുന്നു. ജൂണിന് മുന്‍പ് അറുപത് കറന്‍സികളില്‍ 54 എണ്ണത്തിനെതിരേയും പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞെങ്കില്‍ റഫറണ്ടത്തിന് ശേഷം ആറ് മാസത്തില്‍ 51 കറന്‍സികള്‍ക്ക് എതിരേയാണ് പൗണ്ടിന്റെ മൂല്യം ഇടിഞ്ഞത്.

പൗണ്ടിന്റെ വിലിയിടിഞ്ഞത് ഏറ്റവും അധികം തിരിച്ചടിയായിരിക്കുന്ന ബ്രിട്ടീഷ് വിനോദസഞ്ചാരികള്‍ക്കാണ്. 2016 വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം വലിയ ചെലവേറിയ വര്‍ഷമായിരുന്നു. രപെന്‍ഷന്‍ വരുമാനക്കാര്‍ക്കും ഇതൊരു തിരിച്ചടിയായി മാറി. എന്നാല്‍ വിദേശത്തുള്ള പ്രവാസികളായ ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം പൗണ്ടിന്റെ വിലിയിടിഞ്ഞത് നല്ലകാര്യമാണെന്നും അവര്‍ക്ക് കൂടുതല്‍ പണം കണ്ടെത്താന്‍ സാധിക്കുമെന്നും ലോയ്ഡ്‌സ് പ്രൈവറ്റ് ബാങ്കിംഗ് ഡയറക്ടര്‍ പീറ്റര്‍ റീഡ് ചൂണ്ടിക്കാട്ടുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 469