1 GBP = 103.94

പോർട്ട്സ്മൗത്ത്‌ സെന്റ്. ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ പീഡാനുഭവ ശുശ്രൂഷകൾ…

പോർട്ട്സ്മൗത്ത്‌ സെന്റ്. ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ പീഡാനുഭവ ശുശ്രൂഷകൾ…

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിൽ ഉൾപ്പെട്ട സെന്റ്. ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഈ വർഷത്തെ കഷ്ടാനുഭവ ശുശ്രൂഷകൾ ഇടവക വികാരി റവ. ഫാ. മാത്യു എബ്രഹാം (ബേബി അച്ചന്റെ) കാർമ്മികത്വത്തിൽ നടത്തപ്പെടും.
മാർച്ച് 24ന് വൈകീട്ട് 7 മണിക്ക് സന്ധ്യ നമസ്കാരം, ധ്യാന പ്രസംഗം, 25ന് 8.30ന് തുടങ്ങുന്ന പ്രഭാതനമസ്കാരത്തെ തുടർന്ന് വി. കുർബാനയും മനുഷ്യാവതാരമായി ഈ ലോകത്തിലേക്ക് വന്ന യേശു ക്രിസ്തു ലാളിത്യത്തിന്റെ പ്രതീകമായി കഴുതപ്പുറത്ത് സഞ്ചരിക്കുകയും ചെയ്തതിന്റെ അനുസ്മരണമാണ് ഓശാന ശുശ്രൂഷകളും നടത്തപ്പെടുന്നു.
28 വൈകീട്ട് 7 മണി മുതൽ കർത്താവ് തന്റെ ശിഷ്യന്മാരുമായി മാർക്കോസിന്റെ മാളികയിൽ വച്ച് വി. കുർബാന സ്ഥാപിച്ചതിന്റെയും പെസഹാ ഭക്ഷിച്ചതിന്റെയും സ്മരണകൾ ഉണർത്തി കൊണ്ട് പെസഹായുടെ ശുശ്രൂഷകൾ കൊണ്ടാടുന്നു.
30 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ കർത്താവ് ലോകം മുഴുവന്റെയും പാപം പേറി കുരിശിൽ മരിച്ചതിന്റെ ഓർമ്മകൾ ഉണർത്തി കൊണ്ട് ദുഃഖ വെള്ളിയുടെ ശുശ്രൂഷകളും 31 രാവിലെ 8 മണിക്ക് കർത്താവ് പാതാളത്തിൽ പോയി മരിച്ചവരോട് സുവിശേഷം അറിയിച്ചതിന്റെ ഓർമ്മയ്ക്കായി ദുഃഖശനിയുടെ ശുശ്രൂഷകളും നടത്തപ്പെടുന്നു.
31ന് വൈകീട്ട് 7 മണി മുതൽ കർത്താവ് മൂന്നാം ദിവസം മരണത്തെ ഉയിർത്ത് എഴുന്നേറ്റതിന്റെ പ്രതീകമായി ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾ കൊണ്ടാടുന്നു.
24 മുതൽ എല്ലാ ദിവസവും വൈകീട്ട് 7 മണി മുതൽ വിവിധ ഭവനങ്ങളിലായി സന്ധ്യാനമസ്കാരവും ധ്യാന പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.
അനുഗ്രഹദായകമായ ഈ ശുശ്രൂഷയിലേക്ക് ഏവരെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
വികാരി റവ. ഫാ. മാത്യു എബ്രഹാം: 07787525273
ട്രസ്റ്റി മിസ്റ്റർ. തോമസ് സാമുവൽ (രാജൻ): 07949324684
സെക്രട്ടറി: മിസ്റ്റർ തോമസ് ബാബു : 07903094545

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more