1 GBP = 103.81

വൈദികരെ കിട്ടാനില്ല, വിവാഹിതരായവര്‍ക്ക് പൗരോഹിത്യം കൊടുക്കണമെന്ന് കത്തോലിക്ക ബിഷപ്പുമാര്‍

വൈദികരെ കിട്ടാനില്ല, വിവാഹിതരായവര്‍ക്ക് പൗരോഹിത്യം കൊടുക്കണമെന്ന് കത്തോലിക്ക ബിഷപ്പുമാര്‍

വൈദികര്‍ക്ക് വന്‍ ക്ഷാമം നേരിടുന്ന അവസ്ഥയില്‍ വിവാഹിതരായവരേയും പൗരോഹിത്യത്തിനായി പരിഗണിക്കണമെന്ന് ഇംഗ്ലണ്ടിലേയും വെയ്ല്‍സിലേയും കത്തോലിക്ക ബിഷപ്പുമാര്‍.വിവാഹിതരായവര്‍ക്ക് പൗരോഹിത്യം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പോപ്പ് ഫ്രാന്‍സിസ് കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. അടുത്തവര്‍ഷം സിനഡില്‍ ഈ വിഷയവും പരിഗണിക്കുമെന്നാണ് കരുതുന്നത്.

വൈദികരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കാനുളള വഴി തേടണമെന്ന് വിവാഹിതരായവര്‍ക്കും പൗരോഹിത്യം നല്‍കണമെന്ന് ആവശ്യപ്പെടുന്ന മൂവ്‌മെന്റ് ഫോര്‍ മാരീഡ് ക്ലെര്‍ഗി ബിഷപ്പുമാരുടെ നാഷണല്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. അടുത്തദിവസങ്ങളില്‍ കാത്തലിക് ടൈംസിലെ എഡിറ്റോറിയലും ഈ വിഷയത്തില്‍ അടിയന്തിര പരിഹാരം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

കത്തോലിക്കാ സഭയുടെ കണക്ക് അനുസരിച്ച് 2016 ല്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി വൈദിക പഠനത്തിന് സഭയിലെത്തിയത് വെറും 25 പേരാണ്. 1985 ല്‍ ഇത് 150 പേരായിരുന്നു.സെമിനാരിയില്‍ പഠിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ അടുത്തകാലത്തായി വന്‍ കുറവാണ് അനുഭവപ്പെടുന്നതെന്ന് മാക് ജനറല്‍ സെക്രട്ടറി ക്രിസ് മക്‌ഡൊണല്‍ ചൂണ്ടിക്കാട്ടുന്നു. 2020 ഓടെ നോര്‍ത്ത് വെയ്ല്‍സിലെ 62 കത്തോലിക്ക പള്ളികളില്‍ മൂന്നിലൊന്നും വൈദികരില്ലാത്തതിനാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് കണ്ടെത്തിയിരുന്നു. നിലവിലുള്ള വൈദികരില്‍ ഭൂരിഭാഗവും റിട്ടയര്‍മെന്റിനോട് അടുത്തവരാണ്. വൈദികരുടെ കുറവ് മൂലം ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ 20 പള്ളികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും 100 ഇടവകകള്‍ പരസ്പരം ലയിപ്പിക്കേണ്ടി വരുമെന്നും സാല്‍ഫോര്‍ഡ് രൂപത ചൂണ്ടിക്കാട്ടിയിരുന്നു.

വിവാഹിതരേയും വൈദികരായി പരിഗണിക്കണമമെന്ന പോപ്പിന്റെ അഭിപ്രായം വൈദികരുടെ ക്ഷാമം പരിഹരിക്കാന്‍ പുതിയ വഴി തുറന്ന് തന്നതായി മാക് ചൂണ്ടിക്കാട്ടുന്നു. ഈ വിഷയം പോപ്പ് ലോക്കല്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പരിഗണനയ്ക്ക് വിടുമെന്നാണ് കരുതുന്നതെന്ന് ജര്‍മ്മന്‍ തിയോളജീയനും കര്‍ദിനാളുമായ വാള്‍ട്ടര്‍ കാസ്പര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു മതചര്യയേക്കാള്‍ അച്ചടക്കത്തിന്റെ ഭാഗമായിട്ടാണ് കത്തോലിക്കാസഭയില്‍ ബ്രഹ്മചര്യം ആവശ്യപ്പെടുന്നതെന്നും 12ാം നൂറ്റാണ്ടിന്റെ തുടക്കം വരെ കത്തോലിക്കാസഭയിലെ വൈദികര്‍ വിവാഹം ചെയ്തിരുന്നതായും ചൂണ്ടിക്കാട്ടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more