1 GBP = 103.12

മാർപാപ്പ ഇന്ന് മ്യാൻമറിൽ; രോഹിൻഗ്യ പ്രശ്നം പറയുമോ എന്ന് കാതോർത്ത് ലോകം

മാർപാപ്പ ഇന്ന് മ്യാൻമറിൽ; രോഹിൻഗ്യ പ്രശ്നം പറയുമോ എന്ന് കാതോർത്ത് ലോകം

ഫ്രാൻസിസ് മാർപാപ്പ ഇന്നു മ്യാൻമറിൽ. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർപാപ്പ ആദ്യമായാണു മ്യാൻമറിലെത്തുന്നത്. കലാപങ്ങളും അശാന്തിയുമായി പടവെട്ടുന്ന ഈ ചെറുരാജ്യത്തു മാർപാപ്പ പറയുന്നതും ചെയ്യുന്നതും എന്തൊക്കെയാണെന്നു ലോകം കണ്ണും കാതും തുറന്നു കാത്തിരിക്കുന്നു. രോഹിൻഗ്യ മു‌സ്‌ലിംകൾ നേരിടുന്ന ഭീഷണിയെക്കുറിച്ച് അദ്ദേഹം പറയുമെന്നും പറയണമെന്നും ആഗോളസമൂഹം ആഗ്രഹിക്കുന്നു.

എന്നാൽ, വിവാദപരാമർശങ്ങൾ ഉണ്ടാവരുതെന്നാണു രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനത്തോളം മാത്രമുള്ള കത്തോലിക്കാ ന്യൂനപക്ഷത്തിന്റെ ആഗ്രഹം. മ്യാൻമറിൽ രോഹിൻഗ്യ അഭയാർഥികളെയും അവരുടെ പ്രതിനിധികളെയും കാണാൻ മാർപാപ്പയ്ക്കു പരിപാടിയില്ല. എങ്കിലും പാപ്പയുമൊത്തു മതസംവാദത്തിൽ പങ്കെടുക്കുന്നവരിൽ മുസ്‌ലിം സമുദായാംഗങ്ങളുമുണ്ടാകുമെന്നു സിബിസിഎം വക്താവ് ഫാ. മരിയാന സൊ നയിങ് പറഞ്ഞു.

ഇന്നു യാങ്കൂൺ വിമാനത്താവളത്തിലിറങ്ങുന്ന മാർപാപ്പ, താമസസ്ഥലത്തേക്കുള്ള യാത്രാമധ്യേ ആറിടങ്ങളിൽ ജനക്കൂട്ടത്തെ ആശീർവദിച്ചാണു നീങ്ങുക. നാളെ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച.

ഇതേസമയം, 30നു ബംഗ്ലദേശിലെത്തുന്ന മാർപാപ്പ രോഹിൻഗ്യ പ്രതിനിധികളുമായി ആശയവിനിമയത്തിനു സമയം കണ്ടെത്തും. ജന്മനാട്ടിൽ അഭയാർഥികളാകുന്ന സമൂഹത്തിന് ആധ്യാത്മിക പിന്തുണ പ്രഖ്യാപിക്കുന്നതിന് അദ്ദേഹം ആ അവസരം വിനിയോഗിച്ചു കൂടെന്നില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more