1 GBP = 104.01

പോണ്ടിച്ചേരിയിൽ രജിസ്‌ട്രേഷൻ ചെയ്യുന്ന ആഡംബര വാഹനങ്ങൾക്കിനി പിടിവീഴും; കണ്ടെത്താനും നടപടിയെടുക്കാനും പ്രേത്യേക സംഘം

പോണ്ടിച്ചേരിയിൽ രജിസ്‌ട്രേഷൻ ചെയ്യുന്ന ആഡംബര വാഹനങ്ങൾക്കിനി പിടിവീഴും; കണ്ടെത്താനും നടപടിയെടുക്കാനും പ്രേത്യേക സംഘം

തിരുവനന്തപുരം: വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയിൽ ആഡംബര വാഹനങ്ങൾ രജിസ്‌റ്റർ ചെയ്യുന്നവരെ കണ്ടെത്താനും നടപടിയെടുക്കാനും പ്രത്യേക സംഘം രൂപീകരിച്ചു. നാല് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒമാരെ ഉൾപ്പെടുത്തിയാണ് പുതിയ സംഘം രൂപീകരിച്ചത്. നിലവിൽ പോണ്ടിച്ചേരി രജിസ്ട്രേഷനുള്ള വാഹനങ്ങൾ കേരളത്തിൽ ഉപയോഗിക്കുന്നവരെക്കുറിച്ച് സംഘം അന്വേഷിച്ച് നടപടിയെടുക്കും. വ്യാജന്മാരെക്കുറിച്ച് വിവരമറിയിക്കാൻ സോഷ്യൽ മീഡിയയിൽ പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് പൊതുജനങ്ങൾക്ക് ഇത്തരക്കാരെക്കുറിച്ച് വിവരം നൽകാം.

ആഡംബര കാറുകൾ രജിസ്‌റ്റർ ചെയ്യുവാൻ കേരളത്തിൽ പതിനാല് മുതൽ ഇരുപത് ലക്ഷം രൂപ വരെ നികുതി നൽകേണ്ടി വരുമ്പോൾ പുതുച്ചേരിയിൽ ഒന്നര ലക്ഷം രൂപ മാത്രം നൽകിയാൽ മതി. ഈ അവസരം മുതലെടുത്താണ് ആഡംബര വാഹനങ്ങൾ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്‌റ്റർ ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനം ഒരു വർഷത്തിനുള്ളിൽ കേരളാ രജിസ്‌ട്രേഷൻ സ്വീകരിക്കണമെന്നാണ് നിയമം.

1187 വാഹനങ്ങളാണ് പോണ്ടിച്ചേരിയിൽ രജിസ്‌റ്റർ ചെയ്ത ശേഷം കേരളത്തിൽ ഉപയോഗിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് ഇത്തരക്കാർക്ക് വകുപ്പ് നോട്ടീസും അയച്ചിരുന്നു. തൃശൂരിൽ 14,​ എറണാകുളത്ത് 12 ,​ കോഴിക്കോട് എട്ട് പേർക്കും നോട്ടീസും ലഭിച്ചു. എറണാകുളത്ത് മാത്രം പോണ്ടിച്ചേരി രജിസ്ട്രേഷനുള്ള 800 വാഹനങ്ങൾ ഉണ്ട്. ഇവർക്ക് വരും ദിവസങ്ങളി​ൽ നോട്ടീസ് നൽകും. പോണ്ടിച്ചേരിയിൽ രജിസ്‌റ്റർ ചെയ്യുന്നതിലൂടെ കേരളത്തിന് നികുതിയിനത്തിൽ 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടാവുമെന്നാണ് കണക്ക്. ഇത്തരത്തിൽ വാഹനം രജിസ്‌റ്റർ ചെയ്യുന്നതിൽ പലരും ഉന്നതരായതിനാൽ അധികൃതർ നടപടിയെടുക്കാൻ മടിക്കുന്നതായും ആക്ഷേപമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more