1 GBP = 104.24

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് ആവശ്യപ്പെടും

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് ആവശ്യപ്പെടും

കൊച്ചി: നടൻ ദിലീപ് എട്ടാം പ്രതിയായ,​ നടിയെ ആക്രമിച്ച കേസിൽ വിചാരണ വേഗത്തിൽ നടത്തണമെന്ന് പൊലീസ് സർക്കാരിനോട് ആവശ്യപ്പെടും. ഇതിനായി പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടാനും പ്രോസിക്യൂഷൻ തീരുമാനിച്ചു. കേസിൽ ഇന്നലെ അങ്കമാലി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് വേഗത്തിലുള്ള വിചാരണ ആവശ്യപ്പെടുന്നത്. കേസിലെ പ്രതികളിലൊരാൾ പ്രശസ്ത നടനും സമൂഹത്തിൽ വലിയ സ്വാധീനവുമുള്ളയാളാണ്. അതിനാൽ തന്നെ സാക്ഷികളെ സ്വാധീനിച്ച് കൂറുമാറ്റാൻ സാദ്ധ്യതയയുണ്ട്. ഇത് കേസ് അട്ടിമറിക്കപ്പെടാൻ ഇടയാക്കും. അതിനാൽ പ്രത്യേക കോടതി സ്ഥാപിച്ച് പ്രതിദിന വിചാരണ നടത്തണം. ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും പൊലീസ് തീരുമാനിച്ചു. സ്ത്രീ പീഡന കേസുകളിൽ വേഗത്തിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുള്ള കാര്യവും പൊലീസ് ചൂണ്ടിക്കാട്ടും.

ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സമർപ്പിച്ച 1452 പേജുള്ള അനുബന്ധ കുറ്റപത്രത്തിൽ കുറഞ്ഞത് 20 വർഷം തടവു കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more