1 GBP = 103.61
breaking news

സ്‌കോട്‌ലന്‍ഡില്‍ മരണമടഞ്ഞ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

സ്‌കോട്‌ലന്‍ഡില്‍ മരണമടഞ്ഞ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

സ്‌കോട്‌ലന്‍ഡിലെ ഡാന്‍ ബാന്‍ ബീച്ചിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സിഎംഐ സഭാംഗം ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ സി എം ഐ സഭയ്ക്ക് സ്‌കോട്ടിഷ് പോലീസ് വിട്ടു നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ മരണകാരണം പോലീസ് പുറത്ത് വിടുമെന്നാണ് കരുതുന്നത്. ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പോലീസ് മൃതദേഹം വിട്ടു നല്‍കിയത്.

ഇന്നലെ വൈകുന്നേരത്തോടെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഷസിനു കൈമാറിയിരുന്നു. മൃതദേഹം ഇപ്പോള്‍ അവര്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പ്രാദേശിക കൗണ്‍സിലില്‍ മരണം രജിസ്റ്റര്‍ ചെയ്തതിന് ശേഷം എഡിന്‍ബറോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും നാട്ടിലേക്ക് മൃതദേഹം അയയ്ക്കുന്നതിനു വേണ്ട നടപടികള്‍ ചെയ്യും.

മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിനു ഇന്ത്യന്‍ എംബസിയില്‍ നിന്നും ലഭിക്കേണ്ട എന്‍ഒസി യാത്ര രേഖകള്‍ എന്നിവ ഇന്ന് തന്നെ ശരിയാക്കി ലഭിക്കും എന്ന് കരുതുന്നു. ഇത് ഫ്യുണറല്‍ ഡയറക്ടേഷസിനു കൈമാറി കഴിഞ്ഞാല്‍ വിമാനലഭ്യത അനുസരിച്ചു അടുത്ത ദിവസങ്ങളില്‍ തന്നെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിയും. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള കാര്യങ്ങള്‍ക്കുള്‍പ്പടെ സിഎംഐ സഭ ചുമതലപ്പെടുത്തിയിട്ടുള്ള ഫാ. റ്റെബിന്‍ പുത്തന്‍പുരക്കല്‍ ആണ് കൗണ്‍സിലുമായും സ്‌കോട്ടിഷ് പോലീസുമായും ഇന്ത്യന്‍ എംബസിയുമായും ചേര്‍ന്ന് വേണ്ട നടപടികള്‍ കൈക്കൊള്ളുന്നത്. ഇദ്ദേഹവും നാട്ടിലേക്ക് മൃതദേഹത്തെ അനുഗമിക്കും.

അടുത്ത ആഴ്ച ആദ്യത്തോടെ തന്നെ സംസ്‌കാര ശുശ്രൂഷയും നടത്താന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. മൃതദേഹം നാട്ടില്‍ എത്തിച്ചാല്‍ ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ കൊവേന്തയിലെ സെമിത്തേരിയില്‍ ആവും സംസ്‌കരിക്കുക. ഫാ മാര്‍ട്ടിന്റെ കുട്ടനാട്ടിലെ വസതിയിലും പൊതുദര്‍ശനത്തിനായി വയ്ക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more