1 GBP = 104.17

ലണ്ടന്‍ ട്യൂബ് ആക്രമണം; ആറുപേര്‍ അറസ്റ്റില്‍; അന്വേഷണം ദ്രുതഗതിയിലെന്ന് പോലീസ്

ലണ്ടന്‍ ട്യൂബ് ആക്രമണം; ആറുപേര്‍ അറസ്റ്റില്‍; അന്വേഷണം ദ്രുതഗതിയിലെന്ന് പോലീസ്

കഴിഞ്ഞ വെള്ളിയാഴ്ച്ച ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ ട്യൂബ് സ്‌റ്റേഷന്‍ തീവ്രവാദ ആക്രമണത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം ആറായി. ഇന്നലെ രാത്രിയോടെ ലണ്ടനിലെ തോണ്ടന്‍ ഹീത്തില്‍ നിന്നും ഒരു പതിനേഴ്കാരനെ കൂടി പിടികൂടിയതോടെയാണ് അറസ്റ്റ് ആറായത്. ടെററിസം ആക്ടില്‍ സെക്ഷന്‍ 31 പ്രകാരം അറസ്റ്റ് ചെയ്ത പതിനേഴുകാരന്‍ താമസിച്ചിരുന്ന വീട്ടില്‍ ഫോറന്‍സിക് വിഭാഗവും പോലീസും അന്വേഷണം നടത്തുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡിസ്ട്രിക്ട് ലൈനില്‍ ബോംബ് സ്‌ഫോടനം നടന്നത്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റ ആക്രമണത്തിന് ഉപയോഗിച്ച ബോംബ് അറസ്റ്റിലായവര്‍ വീടുകളില്‍ നിര്‍മ്മിച്ചവയാണെന്ന് കരുതപ്പെടുന്നു. ബോബ് ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കാത്തതാണ് അപകടത്തിന്റെ തോത് കുറച്ചത്. ബ്രിട്ടനില്‍ അഭയാര്‍തഥികളായെത്തിയവരാണ് അറസ്റ്റിലായവര്‍.

അറസ്റ്റിലായവരില്‍ മൂന്ന് പേരെ സൗത്ത് വെയ്ല്‍സിലെ ന്യൂപോര്‍ട്ടില്‍ നിന്നാണ് സുരക്ഷാ വിഭാഗം പിടികൂടിയത്. 25, 30, 48 പ്രായമുള്ള ഇവരുടെ കൂടുതല്‍ വിശദ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. വെസ്റ്റ് ലണ്ടനിലെ ഹോന്‍സ്ലോയില്‍ നിന്നും ഇരുപത്തിയൊന്ന്കാരനായ യഹിയ ഫാറൂക്കിനെയും മറ്റൊരു പതിനെട്ട്കാരനെ ഡോവര്‍ പോര്‍ട്ടില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more