1 GBP =
breaking news

‘ആയുസ്സ് വേണമെങ്കില്‍ മൃത്യൂഞ്ജയ ഹോമം നടത്തിക്കോളിന്‍’; എഴുത്തുകാര്‍ക്കെതിരെ ശശികലയുടെ വധഭീഷണി; നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം അന്വേഷണ ചുമതല എറണാംകുളം റൂറല്‍ എസ്പിക്ക്

‘ആയുസ്സ് വേണമെങ്കില്‍ മൃത്യൂഞ്ജയ ഹോമം നടത്തിക്കോളിന്‍’; എഴുത്തുകാര്‍ക്കെതിരെ ശശികലയുടെ വധഭീഷണി; നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം അന്വേഷണ ചുമതല എറണാംകുളം റൂറല്‍ എസ്പിക്ക്

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നാലെ എഴുത്തുകാരെ ഒന്നടങ്കം ഭീഷണിപ്പെടുത്തി ഹിന്ദു ഐക്യവേദി നേതാവ് ശശികല. മതേതരവാദികളായ എഴുത്തുകാര്‍ക്ക് ആയുസ്സ് വേണമെങ്കില്‍ മൃത്യൂജ്ഞയ ഹോമം നടത്തിക്കൊള്ളണമെന്നും അല്ലാത്ത പക്ഷം ഗൗരി ലങ്കേഷിന്റെ വിധി അവര്‍ക്കും വരുമെന്നും ശശികല പറഞ്ഞു. പറവൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പൊതു യോഗത്തിലായിരുന്നു ശശികലയുടെ വിദ്വേഷ പ്രസംഗം.

‘ഇവിടുത്തെ മതേതര വാദികളായ എഴുത്തുകാരോട് ഒന്നേ പറയാനുള്ളൂ. മക്കളെ, ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കോളിന്‍.. എപ്പോഴാ എന്താ വരുകയെന്ന് പറയാന്‍ ഒരു പിടുത്തോം ഇല്ല. ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്. അടുത്തുള്ള ശിവക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയഹോമം നടത്തിക്കോളൂ. ഇല്ലെങ്കില്‍ ഗൗരിമാരുടെ അവസ്ഥവരും’ എന്നായിരുന്നു ശശികലയുടെ ഭീഷണി.

അതേസമയം, ശശികല ടീച്ചറുടെ വിദ്വേഷ പ്രസംഗം പരിശോധിച്ച ശേഷം കര്‍ശനമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം നല്‍കി. ഡിവൈഎഫ്‌ഐയും വിഡി സതീശനും നല്‍കിയ പരാതിയിലാണ് നടപടി. എറണാംകുളം റൂറല്‍ എസ്പിക്കാണ് അന്വേഷണ ചുമതല. ശശികലയുടെ ഓഡിയോ ക്ലിപ്പ് പറവൂര്‍ പൊലീസ് പരിശോധിച്ച് വരികയാണ്. പ്രസംഗത്തിന്റെ വീഡിയോയും ശബ്ദരേഖയും പരിശോധിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more