1 GBP = 103.81
breaking news

സംഗീത പ്രേമികള്‍ക്ക് അനിര്‍വചനീയമായ അനുഭൂതി പകര്‍ന്നു പോളി വര്‍ഗീസിന്റെ സംഗീത സദസ്…..മലയാളീ അസോസിയേഷന്‍ ഓഫ് ദി യുകെയുടെ സംഘടിപ്പിച്ച കട്ടന്‍കാപ്പിയും കവിതയും പ്രൗഡോജ്ജ്വലമായി….

സംഗീത പ്രേമികള്‍ക്ക് അനിര്‍വചനീയമായ അനുഭൂതി പകര്‍ന്നു പോളി വര്‍ഗീസിന്റെ സംഗീത സദസ്…..മലയാളീ അസോസിയേഷന്‍ ഓഫ് ദി യുകെയുടെ സംഘടിപ്പിച്ച കട്ടന്‍കാപ്പിയും കവിതയും പ്രൗഡോജ്ജ്വലമായി….

മലയാളീ അസോസിയേഷന്‍ ഓഫ് ദി യുകെയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘കട്ടന്‍കാപ്പിയും കവിതയും’ എന്ന പരിപാടിയിലെ സംഗീത സദസില്‍ പങ്കെടുത്ത മോഹനവീണ വിദഗ്ധന്‍ പോളി വര്‍ഗീസിന്റെ മാന്ത്രിക സംഗീതത്തില്‍ മതിമറന്ന് സംഗീത പ്രേമികള്‍. പ്രേക്ഷകരെ ആസ്വാദനത്തിന്റെ ഉന്നത തലങ്ങളിലേക്ക് എത്തിച്ച മാസ്മരിക പ്രകടനമായിരുന്നു ലണ്ടനിലെ മനോര്‍ പാര്‍ക്കിലെ കേരളം ഹൌസില്‍ ഓഗസ്റ്റ് 20 ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് അരങ്ങേറിയത്. മലയാളീ അസോസിയേഷന്‍ ഓഫ് ദി യുകെ കട്ടന്‍ കാപ്പിയും കവിതയുമായി സഹകരിച്ചു നടത്തിയ സംഗീത സദസ് ആസ്വദിക്കാന്‍ നിരവധി സംഗീത പ്രേമികളാണ് ഒത്തുകൂടിയത്.

പോളി വര്‍ഗീസിന്റെ മാന്ത്രിക സംഗീതത്തിനൊപ്പം യുകെയിലെ അറിയപ്പെടുന്ന കലാകാരനും തബല വിദഗ്ധനുമായ മനോജ് ശിവയുടെ തബലയും കൂടി സംയോജിച്ചപ്പോള്‍ തികച്ചും അവിശ്വനീയമായ സംഗീത മുഹൂര്‍ത്തങ്ങള്‍ക്കാണ് സദസ് സാക്ഷ്യം വഹിച്ചത്.

സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു താന്‍ കടന്നു വന്ന വഴികളെ കുറിച്ചും പോളി വര്‍ഗീസ് വാചാലനായി. ഗ്രാമി പുരസ്‌കാര ജേതാവ് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് രൂപകല്‍പ്പന ചെയ്ത തന്ത്രി വാദ്യമാണ് മോഹനവീണ. ഈ അപൂര്‍വ്വവാദ്യം സാധാരണക്കാരിലേക്ക് എത്തിച്ച കലാകാരനാണ് ശ്രീ. പോളി വര്‍ഗീസ്. ലോകത്ത് തന്നെ മോഹനവീണ വായിക്കുന്ന അഞ്ചു പേരില്‍ ഒരാള്‍. പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടിന്റെ ശിഷ്യരില്‍ പ്രഥമഗണനീയന്‍. പൊള്ളത്തരങ്ങളുടെ ലോകത്ത് വിനയമാണ് കലാകാരനെ ജനങ്ങളോട് ചേര്‍ത്തു നിര്‍ത്തുന്നതെന്ന് വിശ്വസിക്കുന്ന ശ്രീ പോളി വര്‍ഗീസ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം തെരഞ്ഞെടുത്ത ഇന്ത്യയിലെ പത്തു യുവ ഹിന്ദുസ്ഥാനി സംഗീതജ്ഞരില്‍ നാലാമനാണ്.

മൊസാര്‍ട്ട് മ്യൂസിക് ഫെസ്റ്റിവലില്‍ ഭാരതത്തിന്റെ പ്രതിനിധിയായി അദ്ദേഹം പങ്കെടുത്തു. സ്വന്തമായി സംഗീതപരീക്ഷണങ്ങള്‍. ജീവന്‍ മശായിയെന്ന മലയാള സിനിമയില്‍ ബാക് ഗ്രൌണ്ട് സ്‌കോര്‍. തമിഴ് സിനിമയിലും നാടകങ്ങളിലും കവിതാ ലോകത്തും സജീവം. ഇംഗ്ലീഷ്, ബംഗാളി, തമിഴ്, മലയാളം ഭാഷകളിലായി ആയിരത്തിലേറെ കവിതകള്‍. ഇന്ത്യയിലും മറ്റ് വിദേശരാജ്യങ്ങളിലുമായി മോഹനവീണയില്‍ നിരവധി സംഗീത പരിപാടികള്‍. ദേവരാജന്‍ മാഷിനൊപ്പം സംഗീതസപര്യ. ബംഗാളിലെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം. ഇങ്ങനെ എണ്ണിയാല്‍ തീരാത്ത ബഹുമതികള്‍ ചേര്‍ത്തുവെയ്ക്കാനുണ്ട് പോളി വര്‍ഗീസ് എന്ന അപൂര്‍വ്വ പ്രതിഭയുടെ പേരില്‍.

ലോക പ്രശസ്ത ജാസ് സംഗീതകാരനായ സ്യൂ മക്രീത്തിന്റെ ക്ഷണപ്രകാരം യുകെയിലെത്തിയതാണ് പോളി വര്‍ഗീസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more