1 GBP = 103.84
breaking news

ലണ്ടനില്‍ ഒരു ഗ്രീഷ്മകാല സംഗമം; എഴുത്തുകാരിയും , വിവര്‍ത്തകയും , ആധുനിക കവയത്രിമാരില്‍ ഒരാളുമായ ശ്രീമതി : അനിത തമ്പി മുഖ്യാതിഥിയായി പങ്കെടുക്കുന്നു

ലണ്ടനില്‍ ഒരു ഗ്രീഷ്മകാല  സംഗമം; എഴുത്തുകാരിയും , വിവര്‍ത്തകയും , ആധുനിക കവയത്രിമാരില്‍ ഒരാളുമായ ശ്രീമതി : അനിത തമ്പി മുഖ്യാതിഥിയായി പങ്കെടുക്കുന്നു

മുരളീ മുകുന്ദന്‍

വേനലില്‍ ഒരു കുളിര്‍മ്മയായി ലണ്ടനില്‍ ഒരു ഗ്രീഷ്മകാല സംഗമം സംഘടിപ്പിക്കുന്നു . യുകെ മലയാളികള്‍ക്കിടയില്‍ എന്നും, എപ്പോഴും കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ ചുവടുറപ്പിച്ച് നിന്ന് ചര്‍ച്ചകളും , സംവാദങ്ങളും നടത്തി വരാറുള്ള മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യുകെയുടെ കീഴിലുള്ള , സ്വതന്ത്ര വേദിയായ ‘കട്ടന്‍ കാപ്പിയും കവിതയും’ എന്ന കൂട്ടായ്മ , ഈ വരുന്ന ഞായറാഴ്ച്ച ജൂണ്‍ 18 ന്, വൈകീട്ട് 4 മണി മുതല്‍ ഒരു വേനല്‍ക്കാല ഒത്ത് കൂടല്‍ നടത്തുകയാണ് …

എഴുത്തുകാരിയും , വിവര്‍ത്തകയും , ആധുനിക കവയത്രിമാരില്‍ ഒരാളുമായ ശ്രീമതി. അനിത തമ്പി മുഖ്യാതിഥിയായി പങ്കെടുക്കുന്ന, അന്നേ ദിവസത്തെ, ഈ ഗ്രീഷ്മകാല സംഗമത്തില്‍ കവിതകള്‍ , നിരീക്ഷണങ്ങള്‍, സാഹിത്യ ചര്‍ച്ചകള്‍ മുതലായ പരിപാടികളായിരിക്കും അരങ്ങേറുക …

ലണ്ടനിലെ മനോപാര്‍ക്കിലുള്ള മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യുകെയുടെ കെട്ടിട സമുച്ചയമായ കേരള ഹൌസ്സില്‍ വെച്ചാണ് കട്ടന്‍ കാപ്പിയും കവിതയുമെന്ന കൂട്ടായ്മയുടെ ഇത്തവണത്തെ വേനല്‍ക്കാല ഒത്തുകൂടലായ ഗ്രീഷ്മകാല സംഗമത്തിന് വേദിയൊരുക്കുന്നത് …

ഇംഗ്ലണ്ടിലെ സഹൃദയരായ എല്ലാ മലയാളി മിത്രങ്ങളേയും ഈ സംഗമത്തില്‍ ഒത്ത് ചേരുവാന്‍ ഹാര്‍ദ്ദവമായി ക്ഷണിച്ചു കൊള്ളുന്നു …

Venue :- Kerala house ,

671 ,Romford Road , Manor Park ,

London , E12 5AD . On Sunday 18th June 2017. 4.00pm

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more