1 GBP = 103.14

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പന്തൽ തകർന്ന് 90 പേർക്ക് പരിക്ക്

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പന്തൽ തകർന്ന് 90 പേർക്ക് പരിക്ക്

കൊൽക്കത്ത: പ്രധാനമന്ത്രിയുടെ പൊതുപരിപാടിക്കിടെ പന്തൽ തകർന്ന് 90 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പശ്ചിമ ബംഗാളിലെ മിഡ്നാപൂരിൽ നടത്തിയ ബിജെപി റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിഅഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സംഭവം. പരിക്കേറ്റവരിൽ 66 പേർ പുരുഷൻമാരും 24 പേർ സ്ത്രീകളുമാണ്. പരിപാടിക്ക് ശേഷം പ്രധാനമന്ത്രി നേരിട്ട് ആശുപത്രിയിൽ എത്തി പരിക്കേറ്റവരുടെ ആരോഗ്യവിവരങ്ങൾ ആരാഞ്ഞു. സംഭവത്തെക്കുറിച്ച് കേന്ദ്രസർക്കാർ പശ്ചിമബംഗാൾ സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മഴയായതിനാൽ പരിധിയിലേറെപ്പേർ പന്തലിനുള്ളിലേക്ക് കയറിനിന്നതാണ് അപകടകാരണമായതെന്നാണ് സൂചന. പ്രധാനമന്ത്രി സ്റ്റേജിലുള്ളപ്പോഴാണ് അപകടമുണ്ടായത്. ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു. സുരക്ഷാജീവനക്കാരോട് രക്ഷാപ്രവർത്തനം നടത്താനും പ്രധാനമന്ത്രി നിർദേശിച്ചു. പരിക്കേറ്റവരെ മിഡ്നാപ്പുർ മെഡിക്കൽകോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more