ജനങ്ങളുടെ ത്യാഗത്തിന് നന്ദി പറഞ്ഞ് മോദി, നോട്ട്ക്ഷാമം കൊണ്ട് നട്ടം തിരിഞ്ഞ ജനങ്ങള്‍ക്ക് അശ്വാസ പ്രഖ്യാപനങ്ങള്‍


ജനങ്ങളുടെ ത്യാഗത്തിന് നന്ദി പറഞ്ഞ് മോദി, നോട്ട്ക്ഷാമം കൊണ്ട് നട്ടം തിരിഞ്ഞ ജനങ്ങള്‍ക്ക് അശ്വാസ പ്രഖ്യാപനങ്ങള്‍

നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ നേരിട്ട നോട്ട്ക്ഷാമത്തിന് പ്രധാനമന്ത്രിയുടെ വക ആശ്വാസ പദ്ധതികള്‍. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കിയിട്ട് അന്‍പത് ദിവസം പിന്നിടുമ്പോഴും നോട്ട്ക്ഷാമം പരിഹരിക്കാന#് സാധിക്കാത്തതിനാലാണ് ജനങ്ങള്‍ക്ക് സാന്ത്വനമെന്ന നിലയില്‍ ഏതാനും ഇളവുകളും സൗജന്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്.

ചെറുകിട സംരംഭകര്‍ക്കുള്ള വായ്പാ പരിധി ഉയര്‍ത്തുകയും കുറഞ്ഞ വരുമാനക്കാരുടെ ഭവനവായ്പകള്‍ക്ക് പലിശനിരക്ക് കുറയ്ക്കുകയും മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിരനിക്ഷേപത്തിന് പലിശ ഉയര്‍ത്തുകയും ചെയ്യുന്ന പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. കള്ളപ്പണത്തിനും അഴിമതിയ്ക്കും എതിരായ പോരാട്ടം ശക്തമാക്കേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്. എന്നാല്‍ നോട്ട്ക്ഷാമം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ ഒന്നും തന്നെ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഇല്ല.

തെരഞ്ഞെടുപ്പ് ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് പ്രധാനമന്ത്രി രാഷ്ട്രീയപാര്‍ട്ടികളോട് ആവശ്യപ്പെട്ടു. രാജ്യത്തെ ഗര്‍ഭിണികള്‍ക്ക് ആറായിരം രൂപ വീതം ധനസഹായം ലഭിക്കും. ഇത് ഇവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കും. ആദ്യഘട്ടമായി നാലായിരം രൂപ ലഭിക്കും. വാക്‌സിനേഷന്‍ അടക്കമുള്ള ചികിത്സാ ചെലവുകള്‍ക്ക് വേണ്ടിയുള്ളതാണ് ഇത്. മുതര്‍ന്ന പൗരന്‍മാര്‍ക്ക് 7.5 ലക്ഷം രൂപ വരെയുള്ളതും പത്ത് വര്‍ഷം വരെയുള്ളതുമായ സ്ഥിരനിക്ഷേപങ്ങള്‍ക്ക് എട്ട് ശതമാനം വാര്‍ഷിക പലിശ ലഭിക്കും.

ചെറുകിട സംരംഭകര്‍ക്കുള്ള വായ്പാ പരിധി 25 ശതമാനമായി ഉര്‍ത്തും. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ക്രഡിറ്റ് ഗ്യാരന്റി ഒരു കോടിയില്‍ നിന്ന് രണ്ട് കോടിയാക്കുമം. ജില്ലാ സഹകരണബാങ്കില്‍ നിന്നും പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും വായ്പ എടുത്ത കര്‍ഷകര്‍ക്ക് 60 ദിവസത്തെ പലിശയിളവ് നല്‍കും.

നഗരമേഖലയിലെ താഴ്ന്ന വരുമാനക്കാരുടെ ഒന്‍പതുലക്ഷം രൂപ വരെയുള്ള ഭവനവായ്പകള്‍ക്കു നാലു ശതമാനം പലിശയിളവു നല്‍കും. 12 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കു മൂന്നു ശതമാനവും പലിശ ഇളവു ലഭിക്കും. 20 ലക്ഷം രൂപ വരെ രണ്ടു ശതമാനമാവും ഇളവ്. ഗ്രാമീണമേഖലയില്‍ വീടുവയ്ക്കാന്‍ രണ്ടുലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കു മൂന്നു ശതമാനം ഇളവു നല്‍കും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം ഈ വര്‍ഷം എടുക്കുന്ന വായ്പകള്‍ക്കാണ് ഇളവു ബാധകം. ഇതേ പദ്ധതിപ്രകാരം ഗ്രാമീണമേഖലയിലെ പാവപ്പെട്ടവര്‍ക്കു 33% കൂടുതല്‍ വീടുകള്‍ നിര്‍മിക്കും. മൂന്നുകോടി കിസാന്‍ കാര്‍ഡുകള്‍ റുപേ കാര്‍ഡുകളാക്കി മാറ്റുമെന്നും ചെറുകിട ബിസിനസുകാരെ സഹായിക്കാന്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കു നികുതി ആറു ശതമാനമായി കണക്കാക്കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates