1 GBP = 103.54
breaking news

പൊതുധനം കൊള്ളയടിക്കുവാന്‍ ആരെയും അനുവദിക്കില്ല; നീരവ് മോദി വിഷയത്തില്‍ പ്രധാനമന്ത്രി

പൊതുധനം കൊള്ളയടിക്കുവാന്‍ ആരെയും അനുവദിക്കില്ല; നീരവ് മോദി വിഷയത്തില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നീരവ് മോദിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ശക്തമായ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുധനം കൊള്ളയടിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊതുപണം കൊള്ളയടിക്കുന്നത് സഹിക്കാനാകില്ലെന്ന് മോദി പറഞ്ഞു. ഇക്കണോമിക്‌സ് ടൈംസ് സംഘടിപ്പിച്ച ആഗോള വ്യവസായ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നീരവ് മോദി 11,400 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തോട് രൂക്ഷമായ പ്രതികരണമാണുണ്ടായിരുന്നത്. രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പ്രധാനമന്ത്രിയുടെ മൗനത്തോട് രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നത്.

സാമ്പത്തികതട്ടിപ്പുകള്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്, അതിനിയും തുടരുമെന്നും മോദി വ്യക്തമാക്കി.

വജ്രവ്യാപാരിയായ നീരവ് മോദിയും ഇയാളുടെ ബന്ധവും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചൗക്സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,000 കോടി രൂപ തട്ടിയെടുത്തതാണ് പി.എന്‍.ബി കേസ്. കഴിഞ്ഞ ആഴ്ച്ച തട്ടിപ്പ് കണ്ടെത്തിയത് മുതല്‍ പ്രധാനമന്ത്രി മോദിക്കെതിരെ കര്‍ശന വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more