1 GBP = 103.35
breaking news

ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാനുള്ള ഒരുക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍

ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാനുള്ള ഒരുക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വിവിധ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിച്ചതിന് പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പിക്കുന്നകാര്യം ആലോചിച്ചു വരികയാണെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്. ഇക്കാര്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഖഡ്ക്കരിയുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു.

പാന്‍കാര്‍ഡു മുതല്‍ മൊബൈല്‍ നമ്പര്‍ വരെ ആധാറുമായി ബന്ധപ്പെടുത്തുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണ് ഈ നീക്കവും.പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധപ്പിക്കാനുള്ള തീരുമാനം സാമ്പത്തിക ക്രമക്കേടുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേ രീതിയില്‍ ഡ്രൈവിംഗ് ലൈന്‍സ് പാന്‍കാര്‍ഡുമായി ബന്ധിപ്പിന്നത് വ്യാജ ലൈന്‍സുകള്‍ തടയുന്നതിനടക്കം സഹായിക്കും.

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുള്ള കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതില്‍ തീരുമാനം വരുന്നതിന് മുമ്പാണ് ഡ്രൈവിംഗ് ലൈന്‍സുകൂടി ആധാറുമായി ബന്ധിപ്പിക്കാനുള്ള  നീക്കം തുടങ്ങിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more