1 GBP = 103.75

പിറവം പ്രവാസി കൂട്ടായ്മ പ്രൗഢ ഗംഭീരമായി നടത്തപ്പെട്ടു.

പിറവം പ്രവാസി കൂട്ടായ്മ പ്രൗഢ ഗംഭീരമായി നടത്തപ്പെട്ടു.
രഞ്ജി വർക്കി
   സ്റ്റോക്ക്:-  യു കെയിലെ  പിറവത്തെ മലയാളികളുടെ ഒത്തൊരുമിയ്ക്കൽ വളരെ ഭംഗിയോടെ നടത്തപ്പെട്ടു. സ്റ്റാഫോർഡിലുള്ള സ്റ്റോക്കിൽ വച്ച് മൂന്ന് ദിവസം നീണ്ട് നിന്ന പിറവം സംഗമം കുട്ടികളും മുതിർന്നവരും നാട്ടിൽ നിന്നും എത്തിച്ചേർന്ന മാതാപിതാക്കൻമാരും വളരെയധികം ആസ്വദിക്കുകയുണ്ടായി.
ശനിയാഴ്ച രാവിലെ 10ന് രജിസ്ട്രേഷൻ ആരംഭിച്ചു.തുടർന്ന് നടന്ന ഗെയിമുകളിൽ പ്രായഭേദമെന്യേ എല്ലാവരും പങ്കെടുത്തു.വൈകുന്നേരം 6 ന് ആരംഭിച്ച പൊതുയോഗത്തിൽ സനിൽ ജോൺ സ്വാഗതം ആശംസിച്ചു. ഷാജു ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡോ. സാം എബ്രഹാം, പി.കെ.രാജു, തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. സാറാമ്മ രാജു എല്ലാവർക്കും ആശംസകൾ നേർന്നു. പുതിയതായി വിവാഹിതരായവരെയും, കുട്ടികൾ ഉണ്ടായവരെയും പ്രത്യേകം അനുമോദിച്ചു
സിൽവി ജോർജ്, ലിറ്റി ജിജോ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം കൊടുത്തു. ഹോട്ടലിലെ താമസത്തിന്റെയും  മറ്റ് സൗകര്യങ്ങൾക്കും ജിജോ
കോരാപ്പിള്ളിൽ, ബിജു ചക്കാലക്കൽ, രഞ്ജി വർക്കി എന്നിവർ നേതൃത്വം കൊടുത്തു.
അടുത്ത വർഷത്തെ പിറവം സംഗമം നടത്തിപ്പിന്റെ കോഡിനേറ്റർമാരായി ബിജു ചക്കാലയ്ക്കൽ, രഞ്ജി വർക്കി, എബി കുടിലിൽ, സനിൽ ജോൺ എന്നിവരെ തിരഞ്ഞെടുത്തു. പിറവം പ്രവാസി കൂട്ടായ്മ വൻ വിജയമാക്കുവാൻ എത്തിച്ചേർന്ന എല്ലാവർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more