1 GBP = 104.19

പിണറായി കൊലപാതകങ്ങൾ ; വഴിത്തിരിവായി മുഖ്യമന്ത്രിയുടെ സന്ദർശനം; ചുരുളഴിച്ച്​ പൊലീസ്​

പിണറായി കൊലപാതകങ്ങൾ ; വഴിത്തിരിവായി മുഖ്യമന്ത്രിയുടെ സന്ദർശനം; ചുരുളഴിച്ച്​ പൊലീസ്​

കണ്ണൂർ: വിഷു തലേന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ സൗമ്യയുടെ വീട്ടിലെത്തുന്നതാണ്​ കേസിൽ വഴിത്തിരിവാകുന്നത്​. സ്വന്തം നാട്ടിലെ മരണവീട്ടി​ൽ അനുശോചനം അറിയിക്കാനെത്തിയ മ​ുഖ്യമന്ത്രിക്ക്​ മുന്നിൽ പരിസരവാസികളിൽ ചിലർ രഹസ്യവിവരങ്ങൾ പങ്കുവെച്ചു. സംഭവം ഗൗരവമായെടുത്ത്​ അന്വേഷിക്കാൻ മുഖ്യമന്ത്രി പൊലീസിന്​ നിർദേശം നൽകി.മരണത്തിലേക്ക്​ നയിച്ച കാരണങ്ങളെക്കുറിച്ച്​ പൊലീസ്​ അന്വേഷണം തുടങ്ങിയതോടെ സൗമ്യ വെട്ടിലായി. പിടിച്ചുനിൽക്കാനായി കരുക്കൾ നീക്കി.

മുഖ്യമന്ത്രി വീട്ടിൽ വന്നുപോയതിന്​ മൂന്നാംനാൾ സൗമ്യ ഛർദിയും വയറുവേദനയും ബാധിച്ച്​ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്​ അത്തരമൊ​രു തന്ത്രമായിരുന്നു. വിഷം കുറഞ്ഞ അളവിൽ മാത്രം കഴിച്ച സൗമ്യ, മാതാപിതാക്കളുടെയും മക്കളുടെയും ജീവനെടുത്ത അപൂർവരോഗം തന്നെയും ബാധിച്ചുവെന്ന്​ വരുത്തിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസ്​ ഇത്​ ആദ്യമേ മനസ്സിലാക്കി. ആശുപത്രിയിൽ കഴിഞ്ഞ സൗമ്യക്ക്​ കാവൽ ഏർപ്പെടുത്തി.

പുറത്ത്​ സൗമ്യയെക്കുറിച്ച്​ വിശദമായി അന്വേഷിച്ചു. അതിനിടെ, കുഞ്ഞിക്കണ്ണൻ, കമല, ​െഎശ്വര്യ എന്നിവരുടെ ആന്തരികാവയവങ്ങളുടെ പരിശോധനയിൽ മരണം ​വിഷം ഉള്ളിൽചെന്നാണെന്ന്​ ​വ്യക്തമായതും നിർണായകമായി. ഇതോടെ സംഭവം ​െകാലപാതകമെന്ന്​ ഉറപ്പിച്ചു. സംശയം സൗമ്യയെ തന്നെയായിരുന്നു. എന്നാൽ, ദൃക്​സാക്ഷികളില്ല, ഉറച്ച സാഹചര്യ തെളിവുകളുമില്ല. ഇൗ ഘട്ടത്തിൽ ആശുപത്രിയിൽനിന്ന്​ ഡിസ്​ചാർജ്​ ചെയ്​ത സൗമ്യയെ പൊലീസ്​ ചോദ്യം​ ചെയ്​തു.

തലശ്ശേരി ​െറസ്​റ്റ്​ഹൗസിൽ രാവിലെ തുടങ്ങിയ ചോദ്യംചെയ്യൽ രാത്രി വൈകിയും നീണ്ടു. ​അവസാനംവരെ പിടിച്ചുനിന്ന സൗമ്യ ഒരുഘട്ടത്തിൽ കുറ്റം തെളിയിക്കാൻ പൊലീസിനെ വെല്ലുവിളിക്കുകവരെ ചെയ്​തുവെന്ന്​ അന്വേഷണസംഘത്തിലെ ഉദ്യോഗസ്​ഥർ പറഞ്ഞു.

സൗമ്യയുമായി അടുപ്പമുള്ളവരെ ഹാജരാക്കിയും ഫോൺരേഖകളും മറ്റും​ വെച്ചും ചോദ്യംചെയ്യൽ മുറുക്കിയതോടെ സൗമ്യയുടെ പ്രതിരോധം തകർന്നു. ​പൊട്ടിക്കരഞ്ഞുകൊണ്ട്​ സൗമ്യ കുറ്റസമ്മതം നടത്തു​േമ്പാൾ ചോദ്യം​ചെയ്യൽ 11 മണിക്കൂർ പിന്നിട്ടിരുന്നു. ഒരു മകളെയും മാതാപിതാക്കളെയും ​വിഷം നൽകി കൊന്ന രീതി ​വിവരിച്ച സൗമ്യ പ​േക്ഷ, 2012ൽ മരിച്ച ആദ്യമകൾ ​കീർത്തനയുടെ​ മരണത്തിൽ പ​ങ്കില്ലെന്ന നിലപാടിലാണ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more