1 GBP = 103.33

ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗര്‍ഭാഗ്യകരം, പൊലീസില്‍ മൂന്നാം മുറ അനുവദിക്കില്ല; മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആ പണിയെടുത്താൻ മതി; മുഖ്യമന്ത്രി

ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗര്‍ഭാഗ്യകരം, പൊലീസില്‍ മൂന്നാം മുറ അനുവദിക്കില്ല; മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആ പണിയെടുത്താൻ മതി; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ ഒരു തരത്തിലുമുള്ള മൂന്നാംമുറയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടക്കാന്‍ പാടില്ലാത്ത കാര്യമാണ് വരാപ്പുഴയില്‍ സംഭവിച്ചതെന്നും ശ്രീജിത്തിന്റെ കസ്റ്റഡി മരണം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യന്ത്രി പറഞ്ഞു. സംഭവത്തില്‍ ഇതാദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംഭവം നടന്ന് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. ഏപ്രില്‍ ഒന്‍പതിനാണ് ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിക്കുന്നത്. വരാപ്പുഴയിലേത് പോലുള്ള സംഭവങ്ങളില്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ല. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളും. മരണത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണസംഘത്തിന് പൂര്‍ണ സ്വാതന്ത്ര്യമാണ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി വ്യക്തമാക്കി.

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ ഒരു തരത്തിലുള്ള കാലതാമസവും ഉണ്ടായിട്ടില്ല. കാലതാമസം വരാതെ കര്‍ശനനടപടി സ്വീകരിക്കുന്നത് ഇതാദ്യമാണ്.

പൊലീസില്‍ ഒരുതരത്തിലുമുള്ള മൂന്നാം മുറയും പാടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാം മുറയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എന്നാല്‍ പൊലീസില്‍ ചിലര്‍ക്ക് അവരുടേതായ സ്വഭാവം മാറ്റാന്‍ പറ്റില്ലെന്ന നിലപാടാണ്. അവര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നതാണ് സര്‍ക്കാര്‍ തീരുമാനം.

ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹന്‍ ദാസിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍മാന്‍ കമ്മീഷന്റെ പണി എടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കമ്മീഷന്‍ അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തണം. മുന്‍കാല രാഷ്ട്രീയനിലപാടിന്റെ അടിസ്ഥാനത്തിലുള്ള പരാമര്‍ശങ്ങളാണ് അദ്ദേഹം നടത്തുന്നത്. കമ്മീഷന്‍ ചെയര്‍മാന്‍ രാഷ്ട്രീയം പറയുന്നത് ഒരിക്കലും ശരിയല്ല. മുഖ്യമന്ത്രി പറഞ്ഞു.

ലിഗയുടെ സഹോദരിക്ക് കൂടിക്കാഴ്ചക്ക് താൻ അനുമതി നിഷേധിച്ചെന്ന വാർത്തകൾ മുഖ്യമന്ത്രി തള്ളി. ലിഗയുടെ മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരും. വിനോദസഞ്ചാരികളുടെ സുരക്ഷക്ക് അതീവ പ്രാധാന്യം നൽകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more