1 GBP = 103.14

ചില ഉദ്യോഗസ്ഥര്‍ക്ക് എത്ര കിട്ടിയാലും മതിയാവില്ലെന്ന ചിന്താഗതി: മുഖ്യമന്ത്രി

ചില ഉദ്യോഗസ്ഥര്‍ക്ക് എത്ര കിട്ടിയാലും മതിയാവില്ലെന്ന ചിന്താഗതി: മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജീവിക്കാനുള്ള പണം ശമ്പളമായി ലഭിക്കുന്നുണ്ടെങ്കിലും ചിലര്‍ക്കതില്‍ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചില ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ആര്‍ത്തിയാണ്. കിട്ടുന്നതെല്ലാം പോരട്ടെ എന്നാണ് അവരുടെ രീതി. കരാറുകാര്‍ക്ക് വഴിപ്പെട്ട ഉദ്യോഗസ്ഥരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എഞ്ചിനീയേഴ്‌സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

പൊതുമരമാത്ത് വകുപ്പിനെ സംബന്ധിച്ച് പൊതു ജനങ്ങള്‍ക്കിടയിലുള്ള കാഴ്ചപ്പാടിന് കാരണം മുന്‍കാലത്തെ പ്രവര്‍ത്തനങ്ങളാണ്. ഇത് തിരുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. കാര്യക്ഷമതയില്ലാത്തതാണ് പറഞ്ഞ സമയത്ത് പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത്. ഇത് ഒരു കാരണവശാലും അനുവദിക്കില്ല. മരാമത്ത് പണികള്‍ തുടങ്ങുന്നതിന് മുന്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണം, നിലവില്‍ അക്കാര്യത്തില്‍ പോരായ്മകളുണ്ട്. പൊതുമരാമത്ത് വകുപ്പ് മരാമത്ത് പണികള്‍ തുടങ്ങുന്നതിന് വേണ്ടിയുള്ള പണം യഥാസമയം വിനിയോഗിക്കുന്നില്ല. പദ്ധതികള്‍ക്കായുള്ള പണം വിനിയോഗിക്കുന്നതില്‍ സംസ്ഥാനം വളരെ പുറകിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നബാര്‍ഡില്‍ നിന്നും ഫണ്ട് ലഭിച്ചാലും പല പദ്ധതികളും തുടങ്ങാത്ത അവസ്ഥയാണ് ഉള്ളതെന്നും ഇതുകൊണ്ടാണ് സംസ്ഥാനത്ത് റോഡ് ഉള്‍പ്പെടെയുള്ളവയുടെ പണികള്‍ വൈകുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരു കാരണവശാലും പൊതുമരാമത്ത് വകുപ്പിലെ അഴിമതികള്‍ വച്ചുപൊറുപ്പിക്കില്ലെന്നും അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more