1 GBP = 104.16

ആഷിൻ സിറ്റി ടൂർസ് & ട്രാവൽസ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിശുദ്ധനാട് തീർത്ഥാടനം 2018 ഏപ്രിലിൽ; മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നല്കും…

ആഷിൻ സിറ്റി ടൂർസ് & ട്രാവൽസ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വിശുദ്ധനാട് തീർത്ഥാടനം 2018 ഏപ്രിലിൽ;  മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നല്കും…

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നേതൃത്വം നല്കുന്ന വിശുദ്ധനാട് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ആഷിൻ സിറ്റി ടൂർസ് & ട്രാവൽസ് ആണ് യേശുവിന്റെ കാൽപാദങ്ങൾ പതിഞ്ഞ പുണ്യഭൂമിയിലൂടെ പത്ത് ദിവസത്തെ തീർത്ഥയാത്രയ്ക്ക് വേണ്ടിയുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നത്. യുകെയിൽ സീറോ മലബാർ രൂപത നിലവിൽ വന്നതിന് ശേഷം ആദ്യമായി ഇംഗ്ലണ്ടിന് പുറത്തേക്ക് നടത്തിയ ആദ്യ തീർത്ഥാടനം ആയിരുന്ന ഫാത്തിമ തീർത്ഥാടനത്തിൽ ഫുൾ ഗ്രൂപ്പുമായി വളരെ വിജയകരമായി, അതിലുപരി യാതൊരുവിധ പരാതികൾക്കും അവസരം കൊടുക്കാതെ, അഭിവന്ദ്യ പിതാവിന്റെയും വൈദികരുടെയും തീർത്ഥാടനത്തിൽ പങ്ക് ചേർന്ന മുഴുവനാളുകളുടെയും പരിപൂർണ വിശ്വാസം പിടിച്ച് പറ്റിയ ആഷിൻ സിറ്റി ടൂർസ് & ട്രാവൽസ് വിശുദ്ധ നാട് തീർത്ഥാടനത്തിനും നേതൃത്വം നൽകുന്നു.

കഴിഞ്ഞ 15 വർഷക്കാലമായി ട്രാവൽ, ടൂറിസം, ഹോട്ടൽ മേഖലയിൽ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച ആഷൻ സിറ്റി ടൂർസ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള വിദ്യാഭ്യാസ സാംസ്കാരിക പൈതൃക കൈമാറ്റത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ യുകെയിലെ ട്രാവൽ മേഖലയെ ആകെ നടുക്കിയ മൊണാർക്ക് എയർ ലൈനിന്റെ തകർച്ചയുണ്ടാക്കിയ വൻപിച്ച പ്രശ്നങ്ങൾ തങ്ങളുടെ കസ്റ്റമേഴ്സിനെ ബുദ്ധിമുട്ടിക്കാതെ തരണം ചെയ്യുവാനുള്ള എല്ലാ നടപടികളും പൂർത്തിയായി വരുന്നതായി അറിയിക്കുന്നു.

ആഷിൻ സിറ്റി ടൂർസിനെതിരായി ചില തൽപരകക്ഷികൾ നടത്തുന്ന പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനമില്ലെന്നും നാളിതുവരെ തങ്ങളോടൊപ്പം സഹകരിച്ച എല്ലാവർക്കും തങ്ങളുടെ സേവനത്തിൽ ഉറച്ച വിശ്വാസമാണുള്ളത്.ഫാത്തിമാ തുടങ്ങിയ തീർത്ഥാടനങ്ങൾ ഒരു ഹോളിഡേ അല്ലായെന്നും, മാതാവിന്റെ പ്രത്യേക അനുഗ്രഹത്തിനായി പ്രത്യേകിച്ച് പ്രാർത്ഥിച്ച് ഒരുങ്ങണമെന്നും കമ്പനി അറിയിക്കുന്നു. ഒക്ടോബർ അവസാനവും നവംബറിലും നടക്കുവാനിരിക്കുന്ന ഫാത്തിമാ തീർത്ഥാടനവും സമയാസമയം നടത്തുമെന്ന് ആഷിൻ സിറ്റി ടൂർസ് എം.ഡി. ജിജോ മാധവപ്പിള്ളിൽ അറിയിച്ചു.

കഴിഞ്ഞ പത്ത് വർഷക്കാലമായി യുകെ യുടെ പല ഭാഗങ്ങളിൽ നിന്നും നമ്മുടെ വൈദികരുടെ നേതൃത്വത്തിൽ വിശുദ്ധനാട് തീർത്ഥാടനം നടത്തി വരുന്ന ആഷിൻ ടൂർസ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വിശുദ്ധനാട് തീർത്ഥാടനം മികച്ച രീതിയിൽ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തു കഴിഞ്ഞതായി അറിയിച്ചു.

യുകെയിൽ നിന്നും ആദ്യമായി വിശുദ്ധ അൽഫോസാ വിശുദ്ധ ചാവറ തീർത്ഥാടനം ഇംഗ്ലീഷുകാർക്കായി ആരംഭിച്ചതും, ഇപ്പോൾ എല്ലാവർഷവുo സ്കോട്ലാൻറ് ഉൾപ്പടെ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തീർത്ഥാടകരെ ഭരണങ്ങാനത്തും മാന്നാനത്തും എത്തിക്കുന്നതിന് നേതൃത്വം നല്കി വരുന്നു. 2018ലെ തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. കരുണയുടെ വർഷമായിരുന്ന 2016-ൽ യുകെയിൽ നിന്നും പല ഗ്രൂപ്പുകളെ റോമിൽ എത്തിക്കുവാനും കൃത്യമായി തിരികെ കൊണ്ട് വരുന്നതിനും ആഷിൻ സിറ്റി ഗ്രൂപ്പിന് സാധിച്ചു.

കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി ഇംഗ്ലീഷുകാരും മലയാളികളും
ഒരുപോലെ വിശ്വാസമർപ്പിച്ചും, സോഷ്യൽ മീഡിയായിലോ, പത്ര മാധ്യമങ്ങളിലോ യാതൊരു പരാതികളും പരിഭവങ്ങളും എൽക്കാതെ കസ്റ്റമേഴ്സിസിന്റെ സംതൃപ്തിക്ക് പ്രഥമ പരിഗണന കൊടുത്ത് കൊണ്ട്, വളരെ ഭംഗിയായി തീർത്ഥാടനവും, വിനോദ സഞ്ചാര യാത്രകളും, വിദ്യാഭ്യാസ സാംസ്കാരിക പൈതൃക കൈമാറ്റവും യു കെ, ഇൻഡ്യ, ചൈന, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നീ രാജ്യങ്ങളിൽ നടത്തിവരുന്ന ആഷിൻ സിറ്റി
ടൂർസുമായി സഹകരിച്ച് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വിശുദ്ധ നാട് തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിലോ ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടുക:-



ASHIN CITY TOURS & TRAVELS LTD,
PHONE- O1912735825
MOB – 07872304168 (whatsap.)
O7946028715
Email – [email protected]
[email protected]
Web – www.ashincity.com
REF – GB HOLYLAND-2018

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more