1 GBP = 103.73
breaking news

എയിൽസ്ഫോർഡ്‌ ജനസാഗരമാകും ബിഷപ്‌ പോൾമേസൺ സന്ദേശമേകാനെത്തുന്നു. ആയിരങ്ങൾ മാതാവിന്റെ മാധ്യസ്ഥം തേടിയെത്തും. ..

എയിൽസ്ഫോർഡ്‌ ജനസാഗരമാകും  ബിഷപ്‌ പോൾമേസൺ സന്ദേശമേകാനെത്തുന്നു. ആയിരങ്ങൾ മാതാവിന്റെ മാധ്യസ്ഥം തേടിയെത്തും. ..

ഫാ. ബിജു കുന്നയ്‌ക്കാട്ട്

ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ സഭയുടെ പ്രഥമ എയിൽസ്ഫോർഡ്‌ തീർത്ഥാടനം ദൈവാനുഗ്രഹത്തിന്റെ നിറവിൽ മേയ്‌ 27ന്‌ നടത്തപ്പെടുന്ന തിരുനാളിൽ പങ്കെടുക്കാൻ രൂപതയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള വിശ്വാസികളും വൈദികരും സന്യസ്തരും എത്തിച്ചേരും. പരിശുദ്ധ ദൈവമാതാവ്‌ വി. സൈമൺ സ്റ്റോക്ക്‌ പിതാവിനു പ്രത്യക്ഷപ്പെട്ട്‌ ഉത്തരീയം നൽകപ്പെട്ടത്‌ ഇവിടെവച്ചാണെന്നാണ്‌ വിശ്വാസം. അനേകായിരങ്ങളാണ്‌ എല്ലാ വർഷവും ഇവിടം സന്ദർശിച്ച്‌ അനുഗ്രഹം പ്രാപിക്കുന്നത്‌.

ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ പിതാവും മേലദ്ധ്യക്ഷനുമായ അഭിവന്ദ്യ മാർ ജോസഫ്‌ സ്രാമ്പിക്കൽ പിതാവിന്റെകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന തിരുനാൾ തിരുക്കർമ്മങ്ങളിൽ രൂപതയിലെ വൈദികരും സന്യസ്തരും അൽമായ സമൂഹവും പങ്കുചേരും. സതക്ക്‌ അതിരൂപതയുടെ സഹായ മെത്രാൻ റൈറ്റ്‌ റവ. പോൾമേസൺ പിതാവ്‌ അനുഗ്രഹ പ്രഭാഷണം നടത്തും.

വിശ്വാസ സാഗരത്തെ സ്വീകരിക്കുവാനും സൗകര്യങ്ങൾ ഒരുക്കുവാനും വേണ്ടി ആതിഥേയരായ സതക്ക്‌ ചാപ്ലയൻസിയിലെ വോളിയണ്ടർമാരുടെ വലിയ ഒരുനിരതന്നെ മുൻപിലുണ്ട്‌. ആവശ്യമായ എല്ലാ ഒരുക്കങ്ങളും എടുത്തു കഴിഞ്ഞു. കോച്ചുകൾക്കും മറ്റ്‌ വാഹനങ്ങൾക്കും പാർക്കു ചെയ്യുവാനുള്ള വിപുലമായ സൗകര്യങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌.

ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ സഭ ഒന്നാകെ ഈ പുണ്യഭൂമിയിലേക്ക്‌ നടത്തുന്ന പ്രഥമതീർത്ഥാടനത്തിലേയ്ക്ക്‌ ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി തിരുനാൾ കമ്മറ്റിയ്ക്കു വേണ്ടി ഫാ. ഹാൻസ്‌ പുതിയാകുളങ്ങര അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more