1 GBP = 104.04
breaking news

റയിൽവേ ട്രാക്കുകളിലിറങ്ങി പ്രതിഷേധം; മാഞ്ചസ്റ്റർ പിക്കാഡില്ലി റയിൽവേ സ്റ്റേഷൻ താത്കാലികമായി അടച്ചു

റയിൽവേ ട്രാക്കുകളിലിറങ്ങി പ്രതിഷേധം; മാഞ്ചസ്റ്റർ പിക്കാഡില്ലി റയിൽവേ സ്റ്റേഷൻ താത്കാലികമായി അടച്ചു

മാഞ്ചസ്റ്റർ: സിറിയൻ കുർദുകൾക്കെതിരെ ഐസിസ് നടത്തുന്ന അക്രമങ്ങൾക്ക് തുർക്കി സർക്കാർ സഹായം നൽകുന്നുവെന്ന് ആരോപിച്ച് നാന്നൂറോളം വരുന്ന പ്രതിഷേധക്കാർ മാഞ്ചസ്റ്റർ റയിൽവേ സ്റ്റേഷൻ ഉപരോധിച്ചു. പ്രതിഷേധം ശക്തമായപ്പോൾ പ്രതിഷേധക്കാർ റെയിൽവേ ട്രാക്കുകളിലിറങ്ങി. ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസും രംഗത്തെത്തിയെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാനായില്ല. മാഞ്ചസ്റ്റർ പിക്കാഡില്ലി റെയിൽവേ സ്റ്റേഷൻ താത്കാലികമായി അടച്ചു.

ഐസിസ് തീവ്രവാദികളെ സഹായിക്കുന്നത് തുർക്കി അവസാനിപ്പിക്കുക എന്ന് ആലേഖനം ചെയ്ത പോസ്റ്ററുകളുമായാണ് പ്രതിഷേധക്കാർ എത്തിയത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് പ്രതിഷേധം അരങ്ങേറിയത്. പോലീസ് എത്തി പൂർണ്ണമായും പ്രതിഷേധക്കാരെ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്താക്കിയതായി ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസ് വക്താവ് അറിയിച്ചു.

പ്രതിഷേധത്തെത്തുടർന്ന് ട്രയിനുകൾ വൈകിയാണ് ഓടുന്നത്. മിക്ക ട്രയിനുകളും ഒന്നര മണിക്കൂറിലേറെ വൈകുന്നുണ്ട്. വൈകുന്നേരം അഞ്ചര മണിയോടെ ഗതാഗതം സാധാരണ നിലയിലാകുമെന്ന് ട്രയിൻ സ്റ്റേഷൻ അധികൃതർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more