മാനസികസംഘര്‍ഷമുണ്ടോ,വീട്ടില്‍ പെറ്റുകളെ വളര്‍ത്തിക്കോളൂ


മാനസികസംഘര്‍ഷമുണ്ടോ,വീട്ടില്‍ പെറ്റുകളെ വളര്‍ത്തിക്കോളൂ

കടുത്ത മാനസിക സംഘര്‍ഷം മറികടക്കാന്‍ വളര്‍ത്തുമൃഗങ്ങള്‍ സഹായിക്കുമെന്ന് പഠനം. ദൈനം ദിന ജീവിതത്തിലെ വിവിധ സംഘര്‍ഷങ്ങളെ ലഘൂകരിക്കാന്‍ വളര്‍ത്തുമൃഗങ്ങള്‍ സഹായിക്കുമെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു.

വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിച്ചാല്‍ എത്ര കടുത്ത മാനസികസംഘര്‍ഷവും ഒഴിവാക്കാനാകുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഹെലന്‍ ബ്രൂക്‌സ് പറയുന്നു. പഠനത്തില്‍ പങ്കെടുത്ത അറുപത് ശതമാനം പേരും മാനസിക സംഘര്‍ഷത്തിന്റെ സമയത്ത് വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്.

വിവിധ മേഖലകളിലുള്ള 54 പേരെ സമീപിച്ചാണ് ഹെലന്‍ ബ്രൂക്‌സും സംഘവും സര്‍വ്വേ നടത്തിയിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317