1 GBP =
breaking news

പേരറിവാള​െൻറ ജയിൽമോചനത്തിന്​ എതിർപ്പി​െല്ലന്ന്​ ​രാഹുൽ ഗാന്ധി

പേരറിവാള​െൻറ ജയിൽമോചനത്തിന്​ എതിർപ്പി​െല്ലന്ന്​ ​രാഹുൽ ഗാന്ധി

ചെ​ന്നൈ: രാ​ജീ​വ്​ ഗാ​ന്ധി വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജീ​വ​പ​ര്യ​ന്തം ത​ട​വ്​ അ​നു​ഭ​വി​ക്കു​ന്ന പേ​ര​റി​വാ​ള​​​​​െൻറ ജ​യി​ൽ​മോ​ച​ന​ത്തി​ന്​ ത​നി​ക്കും ത​​​​​െൻറ കു​ടും​ബ​ത്തി​നും എ​തി​ർ​പ്പി​ല്ലെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി അ​റി​യി​ച്ച​താ​യി ത​മി​ഴ്​ സി​നി​മ സം​വി​ധാ​യ​ക​ൻ പാ. ​ര​ഞ്​​ജി​ത്. ചൊ​വ്വാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ന​ട​ന്ന അ​ഭി​മു​ഖ​ത്തി​ലാ​ണ്​ രാ​ഹു​ൽ ഇ​ക്കാ​ര്യം അ​റി​യി​ച്ച​തെ​ന്ന്​ ര​ഞ്​​ജി​ത്​ വ്യ​ക്ത​മാ​ക്കി.

രാ​ഹു​ൽ ഗാ​ന്ധി ക്ഷ​ണി​ച്ച​ത​നു​സ​രി​ച്ചാ​ണ്​ ര​ഞ്​​ജി​ത്​ സ​ന്ദ​ർ​ശി​ച്ച​ത്. ന​ട​ൻ ക​ല​യ​ര​ശ​നും ര​ഞ്​​ജി​ത്തി​നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.  ര​ജ​നി​കാ​ന്തി​​​​​െൻറ ‘കാ​ലാ’ സി​നി​മ സം​വി​ധാ​നം ചെ​യ്​​ത​തും പാ. ​ര​ഞ്​​ജി​ത്താ​യി​രു​ന്നു. ബു​ധ​നാ​ഴ്​​ച ര​ഞ്​​ജി​ത്തു​മാ​യുള്ള അ​ഭി​മു​ഖ​ത്തി​​​​​െൻറ ഫോ​േ​ട്ടാ രാ​ഹു​ൽ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ പു​റ​ത്തു​വി​ട്ടി​രു​ന്നു.  അ​ഭി​മു​ഖം ഹൃ​ദ്യ​മാ​യി​രു​ന്നു​െ​വ​ന്നും ആ​ശ​യ​വി​നി​മ​യം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം  വ്യ​ക്ത​മാ​ക്കി.

വ്യ​ത്യ​സ്​​ത ആ​ശ​യ​ങ്ങ​ളു​ള്ള​വ​രു​മാ​യി ഒ​രു ദേ​ശീ​യ നേ​താ​വ്​ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​ത്​ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും രാ​ഷ്​​ട്രീ​യം, സി​നി​മ എ​ന്നി​വ​ക്ക്​ പു​റ​മെ രാ​ജ്യ​ത്തി​​​​​െൻറ മ​തേ​ത​ര​ത്വ​ത്തി​ന്​​ ഭീ​ഷ​ണി​യാ​വു​ന്ന ജാ​തി​മ​ത സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ച​ർ​ച്ച ​െച​യ്​​ത​താ​യി പി​ന്നീ​ട്​ ര​ഞ്​​ജി​ത്  ട്വീ​റ്റ്​ ചെ​യ്​​തു. രാ​ജീ​വ്​ ഗാ​ന്ധി വ​ധ​ക്കേ​സി​െ​ല പ്ര​തി​ക​ളു​ടെ ജ​യി​ൽ​മോ​ച​ന​ത്തി​ന്​ എ​തി​ർ​പ്പി​ല്ലെ​ന്ന രാ​ഹു​ലി​​​​​െൻറ നി​ല​പാ​ട്​ ത​മി​ഴ്​​നാ​ട്ടി​ൽ  ച​ർ​ച്ച​യാ​യിരിക്കുകയാണ്​.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more