1 GBP = 103.12

ബെഹ്‌റക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് പിസി ജോര്‍ജ്; ഈ കാര്യത്തില്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചില്ലെങ്കില്‍ താന്‍ സമീപിക്കും

ബെഹ്‌റക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് പിസി ജോര്‍ജ്; ഈ കാര്യത്തില്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചില്ലെങ്കില്‍ താന്‍ സമീപിക്കും

ഡി ജി പി ലോക്‌നാഥ് ബെഹ്‌റക്കെതിരെ ആഞ്ഞടിച്ച് പി സി ജോര്‍ജ് എം എല്‍ എ. നടന്‍ ദിലീപ് നല്‍കിയ പരാതി മറച്ചുവെക്കുകയും തെറ്റായ റിമാന്‍ഡ് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതിന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഡി ജി പിയെ ദിലീപ് നിരവധി തവണ ബന്ധപ്പെട്ടതിനുള്ള തെളിവുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.

ഡി ജി പി ലോക്‍നാഥ് ബെഹ്‌റക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് കോടതിയില്‍ പോകാന്‍ തയ്യാരായില്ലെങ്കില്‍ താന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും ദിലീപിനെ ഈ കേസില്‍ കുടുക്കിയതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനിയില്‍ നിന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ ദിലീപ് ഡി ജി പി ലോക്നാഥ് ബെഹ്‌റയെ വിളിച്ചതായി ഫോണ്‍ രേഖകള്‍. ഭീഷണി കോള്‍ ലഭിച്ചതിന് ശേഷം 20 ദിവസം വൈകിയാണ് ദിലീപ് പരാതി നല്‍കിയതെന്ന പൊലീസിന്‍റെ വാദം ഇതോടെ പൊളിയുകയാണ്.

ഭീഷണി കോള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെ ദിലീപ് ഡി ജി പിയെ വിളിച്ചതായി തെളിയിക്കുന്ന ഫോണ്‍ രേഖകള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. ഇത് പൊലീസിനെയും പ്രത്യേകിച്ചും ഡി ജി പിയെയും പ്രതിരോധത്തിലാക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.പള്‍സര്‍ സുനി വിളിച്ച് ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ദിലീപ് ലോക്നാഥ് ബെഹ്‌റയുടെ സ്വകാര്യ ഫോണിലേക്ക് വിളിച്ചത്. പലതവണ ബെഹ്‌റയെ ദിലീപ് വിളിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പള്‍സര്‍ സുനിക്ക് വേണ്ടി വിഷ്ണു ദിലീപിനെ ഫോണില്‍ വിളിച്ച അന്നുതന്നെയാണ് ദിലീപ് ഡി ജി പിയെ വിളിച്ചിരിക്കുന്നത്. പിറ്റേന്നും ദിലീപ് ഡി ജി പിയെ പലതവണ വിളിച്ചിട്ടുണ്ട്. മാത്രമല്ല, ഭീഷണി സന്ദേശം വാട്‌സ് ആപ് മുഖേന ഡിജിപിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ദിലീപ് ഈ വിഷയത്തില്‍ 20 ദിവസം കഴിഞ്ഞാണ് പരാതി നല്‍കിയതെന്നാണ് പൊലീസ് ഉയര്‍ത്തിയ വാദം. ആ വാദത്തെ ഖണ്ഡിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന തെളിവ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more