1 GBP = 103.16

പി ബി കെ സി എയുടെ നേതൃത്വത്തില്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ അനുസ്മരണ യോഗം നടന്നു

പി ബി കെ സി എയുടെ നേതൃത്വത്തില്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ അനുസ്മരണ യോഗം നടന്നു

മനോജ് കുമാര്‍ പിള്ള

പൂള്‍ ആന്‍ഡ് ബോണ്‍മൗത്ത് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ജൂണ്‍ 17ന്നാം തീയതി വൈകുന്നേരo 4 മണിക്ക് Fr.chacko Panamthara യുടെ കാര്‍മ്മികത്വത്തില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയും ഒപ്പീസും നടന്നു. തുടര്‍ന്ന് സജു ചക്കുങ്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ അനുസ്മരണ യോഗത്തില്‍ വിവിധ സാംസ്‌കാരിക മത രാഷ്ട്രീയ സംഘടനകളുടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.

യോഗത്തെ അഭിസംബോധന ചെയ്ത് സീറോ മലബാര്‍ പള്ളിയുടെ ട്രസ്റ്റിയും യുക്മ പ്രതിനിധിയുമായ ഷാജി തോമസ് സംസാരിച്ചു. മൂര്‍ ഡൗണ്‍ അസോസിയേഷന്റെ പ്രസിഡന്റും പള്ളികമ്മിറ്റി ട്രസ്റ്റിയുമായ നോബിള്‍ തെക്കുംമുറിയും യോഗത്തെ അഭിസംബോധനെ ചെയ്തു.ഡോര്‍ സെറ്റ് കേരളാ കമ്മൂണിറ്റി ക്കു വേണ്ടി പ്രസിഡന്റ് മനോജ് പിള്ള യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. PBKCA യ്ക്കു വേണ്ടി സ്റ്റീഫന്‍ മുളക്കലും റെമി ജോസഫും ശാലു ചാക്കോയും യോഗത്തില്‍ സംസാരിച്ചു.Telephone ല്‍ കൂടി SNDP പ്രസിഡന്റ് ഉല്ലാസ് ശങ്കറും ചേതന പ്രസിഡന്റ് വിനോ തോമസും ഓര്‍ത്തഡോക്‌സ് സഭയ്ക്കു വേണ്ടി മാത്യു വര്‍ഗ്ഗീസും അനുശോചനം രേഖപ്പെടുത്തി.

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് ജാതിമതഭേദമെന്യേ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. അതിനാല്‍ PBKCA യുടെ അനുശോചന യോഗത്തില്‍ കക്ഷിരാഷ്ട്രീയ മത ഭേദമെന്യേ ഏവരും പങ്കെടുത്തു.യോഗത്തില്‍ പങ്കെടുത്ത എല്ലാ വര്‍ക്കും ഹൃദയത്തിന്റ ഭാഷയില്‍ PBKCA ക്കു വേണ്ടി പ്രസിഡന്റ് സജു ചക്കുങ്കല്‍ നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more