1 GBP = 103.95
breaking news

പോള്‍ ജോണ്‍ യാത്രയാകുന്നത് പലരുടെയും ജീവിതത്തില്‍ വെളിച്ചം വീശി; സ്വന്തം ജീവന്‍ അപകടത്തിലായപ്പോഴും മകളെ സുരക്ഷിതമാക്കിയ പോളിനെ വാഴ്ത്തി ഇംഗ്‌ളീഷ് മാധ്യമങ്ങള്‍

പോള്‍ ജോണ്‍ യാത്രയാകുന്നത് പലരുടെയും ജീവിതത്തില്‍ വെളിച്ചം വീശി; സ്വന്തം ജീവന്‍ അപകടത്തിലായപ്പോഴും മകളെ സുരക്ഷിതമാക്കിയ പോളിനെ വാഴ്ത്തി ഇംഗ്‌ളീഷ് മാധ്യമങ്ങള്‍

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയില്‍ കാറപകടത്തില്‍ പരിക്കേറ്റ് മരണമടഞ്ഞ പോള്‍ ജോണിന്റെ അവയവങ്ങള്‍ പലരുടെയും ജീവിതത്തില്‍ വെളിച്ചം വീശും. മരണം സ്ഥിരീകരിച്ച ഉടനെ തന്നെ പോളിന്റെ കുടുംബാംഗങ്ങള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ ട്രസ്റ്റുകളുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ കൈമാറുകയായിരുന്നു. തുടര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തി ആശുപത്രി അധികൃതര്‍ പോളിന്റെ അവയവങ്ങള്‍ കൈമാറുകയായിരുന്നു.

മാഞ്ചസ്റ്ററിലെ വിഥിന്‍ഷയില്‍ നടന്ന അപകടത്തെക്കുറിച്ച് ഇംഗ്ലീഷ് മാധ്യമങ്ങള്‍ എഴുതിയത്, സ്വന്തം ജീവന്‍ ബലി കൊടുത്ത് മകളെ രക്ഷിച്ച അച്ഛന്‍ എന്നാണ്’ നിയന്ത്രണമില്ല്‌ലാതെ തങ്ങള്‍ക്ക് നേരെ പാഞ്ഞടുത്ത കാറില്‍ നിന്നും നിന്നും മകളെ സുരക്ഷിത സ്ഥാനത്തിലേക്ക് തള്ളി മാറ്റുകയായിരുന്നു പോള്‍’ 88 വയസ്സ് പ്രായമുള്ള വയോധികനാണ് അപകടത്തില്‍ പെട്ട കിയാ പിക്കാന്റെ എന്ന കാര്‍ ഉപയോഗിച്ചത്. അപകടവുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റര്‍ പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

2001ല്‍ മാഞ്ചസ്റ്ററില്‍ എത്തിയ പോളും ഭാര്യ മിനിയും വിഥിന്‍ഷോയില്‍ ഏവര്‍ക്കും പ്രിയങ്കരായിരുന്നു. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുകയായിരുന്ന പോളിന്റെ ഭാര്യ മിനി വിഥിന്‍ഷോ എന്‍ എച്ച് എസ് ആശുപത്രിയില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്നു.

പോളിന്റെ മരണത്തെത്തുടര്‍ന്ന് ഇന്നലെ പ്രത്യേക പ്രാര്‍ത്ഥധനകളും ദിവ്യ ബലിയും വിഥിന്‍ഷോയില്‍ നടന്നു. മാഞ്ചെസ്റ്ററിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറു കണക്കിന് മലയാളികളാണ് പ്രാര്‍ഥനകളില്‍ പങ്കെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more